ദോഹ: ചരിത്രത്തെ സമ്പന്നമാക്കിയ ഇസ്‌ലാമിന്റെ പൗരാണികതയിലേക്കും പാരമ്പര്യത്തിലേക്കും വെളിച്ചം വീശുന്ന പ്രദര്‍ശനം സമാപിച്ചു. ഞായറാഴ്ച്ചയും തിങ്കളാഴ്ച്ചയുമായി (സെപ്റ്റമ്പര്‍ 20, 21 തീയതികളില്‍ ) റിട്‌സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന പ്രദര്‍ശനത്തില്‍ ഇസ്‌ലാമിക കലയുടെ ആദ്യ നൂറ്റാണ്ടുമുതല്‍ 19ആം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 30ഓളം സൃഷ്ടികളാണ് പ്രദര്‍ശിപ്പിച്ചത്.
'ദോഹ അറബ് സംസ്‌കാരത്തിന്റെ തലസ്ഥാനം' ആഘോഷങ്ങളുടെ ഭാഗമായി സൊതെബി ഗ്രൂപ്പാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ഇസ്‌ലാമിക ലോകത്തിന്റെ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ പൈതൃകവും സംസ്‌കാരവും അടയാളപ്പെടുത്തുന്ന, സെറാമിക്‌സിലും ഇരുമ്പുകളിലും തുണിത്തരങ്ങളിലും ആഭരണങ്ങളിലും തീര്‍ത്ത വസ്തുക്കളുടെ അപൂര്‍വവും അമൂല്യവുമായ നല്ല ഒരു വിരുന്നു തന്നെ ഒരുക്കാന്‍ ഈ പ്രദര്‍ശനത്തിന്നായി. ഇസ്‌ലാമിക കൈയ്യെഴുത്ത് പ്രതികളും പെയ്ന്റിംഗുകളും പ്രദര്‍ശനത്തിലുണ്ടായിരുന്നു.
ഇന്ത്യ, തുര്‍ക്കി, പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ , വടക്കന്‍ ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള വസ്തുക്കളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇസ്‌ലാമിക ആര്‍ട്ട്മ്യസിയത്തിന്റെ വരവോടെ ഒരു സാംസ്‌കാരിക കേന്ദ്രം എന്ന നിലയില്‍ ദോഹക്ക് കൈവന്ന പ്രസക്തിയാണ് ഇത്തരം പ്രദര്‍ശനങ്ങള്‍ക്കുള്ള വേദിയായി ഈ നഗരം തെരഞ്ഞെടുക്കപ്പെടാനുള്ള പ്രധാന കാരണം. ചരിത്രാന്വേഷികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇസ്‌ലാമിക കലയുടെ ഇന്നലെകളെക്കുറിച്ച് അടുത്തറിയാനുള്ള സുവര്‍ണാവസരമായിരുന്നു ഈ പ്രദര്‍സനം
1 comment:
ചരിത്രത്തെ സമ്പന്നമാക്കിയ ഇസ്‌ലാമിന്റെ പൗരാണികതയിലേക്കും പാരമ്പര്യത്തിലേക്കും വെളിച്ചം വീശുന്ന പ്രദര്‍ശനം സമാപിച്ചു. ഞായറാഴ്ച്ചയും തിങ്കളാഴ്ച്ചയുമായി (സെപ്റ്റമ്പര്‍ 20, 21 തീയതികളില്‍ ) റിട്‌സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന പ്രദര്‍ശനത്തില്‍ ഇസ്‌ലാമിക കലയുടെ ആദ്യ നൂറ്റാണ്ടുമുതല്‍ 19ആം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 30ഓളം സൃഷ്ടികളാണ് പ്രദര്‍ശിപ്പിച്ചത്.
Post a Comment