Tuesday, September 21, 2010

ദോഹ ബാങ്ക് സിഇഒ സീതാരാമനു പ്രവാസി അച്ചീവേഴ്സ് പുരസ്കാരം സമ്മാനിച്ചു.



ദോഹ ‍: ധനകാര്യ- ബാങ്കിങ് മേഖലകളിലെ മികവുറ്റ സംഭാവനകള്‍ക്ക് ദോഹ ബാങ്ക് സിഇഒ ആര്‍ . സീതാരാമനു’പ്രവാസി അച്ചീവേഴ്സ് ഗോള്‍ഡ് മെഡല്‍ പുരസ്കാരം സമ്മാനിച്ചു ‍.

സെപ്റ്റംബര്‍ പത്തിന് ലണ്ടനിലെ ഹൌസ് ഓഫ് ലോര്‍ഡ്സില്‍ ’രാജ്യാന്തര വേദികളില്‍ പ്രവാസി ഭാരതീയരുടെ പങ്ക്- എന്ന വിഷയത്തിലധിഷ്ഠിതമായി നടന്ന കോണ്‍ഫറന്‍സില്‍ വച്ച് സീതാരാമന്‍ പുരസ്കാരം ഏറ്റുവാങ്ങി.

ഇന്ത്യ, ചൈന തുടങ്ങിയ സാമ്പത്തികശക്തികളെപ്പറ്റി പ്രതിപാദിച്ചുകൊണ്ട് കോണ്‍ഫറന്‍സില്‍ സീതാരാമന്‍ പ്രസംഗം നടത്തി. എന്‍ആര്‍ഐ വെല്‍ഫെയര്‍ സൊസൈറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.

ദോഹ ബാങ്കിന് മികച്ച പ്രവര്‍ത്തനക്ഷമത നേടിക്കൊടുത്തു എന്നതാണ്, സീതാരാമന്റെ ഏറ്റവും വലിയ നേട്ടം. ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്റായ സീതാരാമന്‍ ബാങ്കിങ്, ഐടി, കണ്‍സള്‍ട്ടന്‍സി രംഗത്ത് രണ്ടു പതിറ്റാണ്ടിന്റെ പ്രവര്‍ത്തനപരിചയമുണ്ട്. ദോഹ ബാങ്കിനെ മുന്‍നിര ബാങ്കുകളിലൊന്നാക്കി മാറ്റിയതിലും കഴിഞ്ഞ ആറുവര്‍ഷമായി ആ സ്ഥാനം നിലനിര്‍ത്തുന്നതിലും അദ്ദേഹം വഹിച്ച പങ്കുവലുതാണ്.

ഖത്തറും ഇന്ത്യയും തമ്മിലുളള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിലും സീതാരാമന്റെ പരിശ്രമം വളരെ വലുതാണ്.ഒപ്പം ഇന്ത്യയെ നിക്ഷേപ സൌഹൃദ രാജ്യമായി ഉയര്‍ത്തിക്കാട്ടുന്നതിനും അദ്ദേഹം മുന്‍കൈയ്യെടുക്കുകയുണ്ടായി.

1 comment:

Unknown said...

ധനകാര്യ- ബാങ്കിങ് മേഖലകളിലെ മികവുറ്റ സംഭാവനകള്‍ക്ക് ദോഹ ബാങ്ക് സിഇഒ ആര്‍ . സീതാരാമനു’പ്രവാസി അച്ചീവേഴ്സ് ഗോള്‍ഡ് മെഡല്‍ പുരസ്കാരം സമ്മാനിച്ചു ‍.