Monday, September 6, 2010
മാസപിറവി നിരീക്ഷിച്ചറിക്കണം
ദോഹ : ബുധനാഴ്ച അസ്തമയത്തില്‍ ശവ്വാല്‍ ചന്ദ്രപ്പിറവി നിരീക്ഷിക്കണമെന്ന് ഖത്തര്‍ ഗവര്‍മെന്റ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ബുധനാഴ്ച ചന്ദ്രപ്പിറവി ദൃശ്യമായാല്‍ റമദാന് ഇരുപത്തൊന്പത് മതിയാക്കി വ്യാഴാഴ്ച ഈദുല്‍ ഫിതര് ആയി പ്രഖ്യാപിക്കും. അല്ലെങ്കില്‍ റംസാന് മുപ്പത് പൂര്‍ത്തിയാക്കി വെള്ളിയാഴ്ചയായിരിക്കും ഈദ്.
ഇതിനിടെ വാന ശാസ്ത്ര കണക്കുകള്‍ പ്രകാരം ഒട്ടു മിക്ക ഇസ്ലാമിക രാജ്യങ്ങളിലും ഈദുല്‍ ഫിതര് വെള്ളിയാഴ്ച (സെപ്റ്റമ്പര്‍ 10)ആയിരിക്കുമെന്ന് മാസപ്പിറവി നിരീക്ഷണ സംഘടനയായ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
അറബ് രാജ്യങ്ങളിലും നോമ്പ് 29 ആയ ബുധനാഴ്ച രാത്രി സൂര്യാ സ്തമയത്തിനു ചന്ദ്രന് അസ്തമിക്കുന്നതിനാല് മാസപ്പിറവി കാണാന്‍ സാധ്യമല്ലന്നും അതിനാല്‍ നോമ്പ് മുപ്പതു തികച്ചു വെള്ളിയാഴ്ച പെരുന്നാള്‍ ആയിരിക്കുമെന്നാണ് അറിയിപ്പ്.
ഇസ്ലാമിക രാജ്യങ്ങള്‍ക്ക് പുറമേ ഏഷ്യാ, ആഫ്രിക്ക, യുറോപ്പ്, ഭൂഖണ്ടങ്ങളിലും മാസപ്പിറവിക്ക് സാധ്യത ഇല്ല. വ്യാഴാഴ്ച്ച നോമ്പ് ആരംഭിച്ചവ ഒഴികെ എല്ലാ രാജ്യങ്ങളിലും നോമ്പ് മുപ്പതായിരിക്കും. എന്നാല്‍ ഒമാന്‍ പോലുള്ള രാജ്യങ്ങളില്‍ വെള്ളിയാഴ്ച പെരുന്നാള്‍ ആയാലും നോമ്പ് 29 ആണ് ലഭിക്കുക.
എങ്കിലും നഗ്നദൃഷ്ടികൊണ്ടോ ബൈനോക്കുലര്‍ കൊണ്ടോ ആരെങ്കിലും മാസപ്പിറവി കണ്ടാല്‍ തൊട്ടടുത്ത കോടതിയെ വിവരമറിയിക്കണമെന്നും അറിയിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അറബിക്ക് കലണ്ടര്‍ പ്രകാരം ഇത്തവണ റമദാന് മുപ്പത് ദിവസംപൂര്ത്തിയാവുന്നുണ്ട്.
Subscribe to:
Post Comments (Atom)
1 comment:
ബുധനാഴ്ച അസ്തമയത്തില്‍ ശവ്വാല്‍ ചന്ദ്രപ്പിറവി നിരീക്ഷിക്കണമെന്ന് ഖത്തര്‍ ഗവര്‍മെന്റ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ബുധനാഴ്ച ചന്ദ്രപ്പിറവി ദൃശ്യമായാല്‍ റമദാന് ഇരുപത്തൊന്പത് മതിയാക്കി വ്യാഴാഴ്ച ഈദുല്‍ ഫിതര് ആയി പ്രഖ്യാപിക്കും. അല്ലെങ്കില്‍ റംസാന് മുപ്പത് പൂര്‍ത്തിയാക്കി വെള്ളിയാഴ്ചയായിരിക്കും ഈദ്.
Post a Comment