Monday, September 6, 2010
ഈദുല്‍ ഫിത്തര്‍ : മുഖം മിനുക്കാന്‍ ആവശ്യക്കാര്‍ ഏറെ
ദോഹ: ഈദുല്‍ഫിത്തര്‍ അടുത്തെത്തിയതോടെ ബ്യൂട്ടിപാര്‍ലറുകളില്‍ തിരക്കേറി. റമദാനിന്റെ ആദ്യ പകുതിയില്‍ ബ്യൂട്ടിപാര്‍ലറുകള്‍ക്ക് അധികം വരുമാനം നേടാനാകില്ല. അതേ സമയം അവസാന പകുതിയോടെയാണ് വിപണി തിരിച്ചെത്തുക തന്നെ ചെയ്തു. ഈ കാലയളവില്‍ ഏകദേശം 5,000 ഖത്തര്‍ റിയാല്‍ വരെ സൗന്ദര്യസംബനധ ആവശ്യങ്ങള്‍ക്കായി സ്വദേശി വനിതകള്‍ ചെലവഴിച്ചുട്ടുണ്ടെന്നാണ് കണക്കുകള്‍ .
ഭാര്യ-ഭാര്‍തൃ ഭൗതീകബന്ധങ്ങള്‍ക്ക് അല്പം കുറവുണ്ടാകുന്ന ഈ മാസം മറ്റ് കാര്യങ്ങള്‍ക്ക് അധികസമയം ചെലവഴിക്കാന്‍ സ്ത്രീകള്‍ ശ്രമിക്കുന്നതാണ് ബ്യൂട്ടിപാര്‍ലര്‍ പോലുള്ള ബിസിനസുകള്‍ക്ക് നേട്ടമാകുന്നതെന്ന വശം കൂടി ഇതിനുണ്ട്.സ്വദേശികളുടെ ജീവിതനിലവാരവും ഉപഭോഗശേഷിയും കൂടിയതോടെ ബ്യൂട്ടിപാര്‍ലര്‍ പോലുള്ള സേവനങ്ങള്‍ക്കും ആവശ്യകതയേറി. മുഖസൗന്ദര്യം മാത്രമല്ല, മറിച്ച് ജിംനാഷ്യം, സ്വിമ്മിങ് പൂളുകള്‍ ഉള്‍പ്പടെയുള്ള വിവിധങ്ങളായ സേവനങ്ങള്‍ ഇപ്പോള്‍ ഇത്തരം പാര്‍ലറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഏതെങ്കിലും ആഘോഷപരിപാടിക്ക് മുമ്പായി സൗന്ദര്യം മിനുക്കിയെടുക്കുക എന്നതിലുപരി നിത്യേന ഈ സേവനം ഉപയോഗപ്പെടുത്തുന്നവര്‍ ഖത്തറിലും കൂടുന്നതായാണ് സൂചനകള്‍ .
ഈ ബിസിനസിന്റെ സാധ്യതകള്‍ മനസ്സിലാക്കി ഇച്ഛാശക്തിയുള്ള വനിതകളും ഇതിലേക്ക് പ്രവേശിക്കുകയാണ്. വിദേശികളേക്കാള്‍ ഇത്തരം ആഢംബരങ്ങളെ പിന്തുണക്കുന്നത് സ്വദേശികളാണ്. മറ്റുള്ളവര്‍ക്ക് ഇത് മൂലമുള്ള ചെലവുകള്‍ അധികം താങ്ങാനാവാത്തതുകൊണ്ടാണിത്.
രാജ്യത്ത് 100 ബ്യൂട്ടി സെന്ററുകള്‍ ഉണ്ടെന്നാണ് ചില കണക്കുകള്‍ കാണിക്കുന്നത്. അതില്‍ മിക്കവയും ദോഹയും സാറ്റലൈറ്റ് നഗരണായ അല്‍ റയ്യാനും കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത്. ഒന്നോ രണ്ടോ ജീവനക്കാരുള്ളതും അതേ പോലെ ഇരുപതോളം ജിവനക്കാരുള്ളതുമായ ബ്യൂട്ടിപാര്‍ലറുകള്‍ ഇവിടെ ഉണ്ട്.
Subscribe to:
Post Comments (Atom)
1 comment:
ഈദുല്‍ഫിത്തര്‍ അടുത്തെത്തിയതോടെ ബ്യൂട്ടിപാര്‍ലറുകളില്‍ തിരക്കേറി. റമദാനിന്റെ ആദ്യ പകുതിയില്‍ ബ്യൂട്ടിപാര്‍ലറുകള്‍ക്ക് അധികം വരുമാനം നേടാനാകില്ല. അതേ സമയം അവസാന പകുതിയോടെയാണ് വിപണി തിരിച്ചെത്തുക തന്നെ ചെയ്തു. ഈ കാലയളവില്‍ ഏകദേശം 5,000 ഖത്തര്‍ റിയാല്‍ വരെ സൗന്ദര്യസംബനധ ആവശ്യങ്ങള്‍ക്കായി സ്വദേശി വനിതകള്‍ ചെലവഴിച്ചുട്ടുണ്ടെന്നാണ് കണക്കുകള്‍ .
Post a Comment