Tuesday, September 7, 2010
ചൂട് പോകുന്നു, വരുന്നു അലര്‍ജി!.
ദോഹ: രാജ്യത്ത് ഉഷ്ണകാലം അവസാനിക്കുന്നു, ഇതിന്റെ മുന്നോടിയായി അന്തരീക്ഷ താപനില വരുംദിവസങ്ങളില്‍ ഗണ്യമായി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണം സൂചിപ്പിക്കുന്നു.
ഇപ്പോള്‍ പകല്‍ നേരത്ത് താപനില 38നും 43 ഡിഗ്രി സെല്‍ഷ്യസിനും രാത്രിയില്‍ 32നും 28 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്. ഇപ്പോള്‍ വീശിക്കൊണ്ടിരിക്കുന്ന വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്നുള്ള വരണ്ട കാറ്റ് ഈദുല്‍ ഫിത്വര്‍ വരെ തുടരും.
അതിന് ശേഷം കാറ്റ് വടക്കന്‍ ദിശയിലേക്ക് മാറുമ്പോള്‍ ചൂട് കുറയാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ഉഷ്ണകാലം അവസാനിക്കുന്നതോടെ വരാനിരിക്കുന്നത് 'അസ്ഫാരി' സീസനാണ്.
കൊടുംചൂട് മാറുമ്പോള്‍ അന്തരീക്ഷത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ കാരണം അലര്‍ജി രോഗങ്ങള്‍ വ്യാപകമാകും. അതിനാല്‍ 'അസ്ഫാരി' സീസണ്‍ അലര്‍ജി രോഗികള്‍ കരുതിയിരിക്കേണ്ട നാളുകളാണ്.
Subscribe to:
Post Comments (Atom)
1 comment:
രാജ്യത്ത് ഉഷ്ണകാലം അവസാനിക്കുന്നു, ഇതിന്റെ മുന്നോടിയായി അന്തരീക്ഷ താപനില വരുംദിവസങ്ങളില്‍ ഗണ്യമായി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണം സൂചിപ്പിക്കുന്നു.
Post a Comment