Tuesday, September 7, 2010

ണത്തുറകള്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകള്‍ : ഖത്തര്‍ എഫ്.സി.സി ഇഫ്ത്വാര്‍ സംഗമം


ദോഹ: നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സൌഹൃദ ഇടങ്ങള്‍ തിരിച്ചുപിടിക്കണമെന്നും ആഘോഷങ്ങളില്‍ പരസ്പരം പങ്കെടുത്ത് സൌഹൃദ കൂട്ടായ്മകള്‍ രൂപപ്പെടുത്തണമെന്നും ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ ചെയര്‍മാന്‍ കെ. സുബൈര്‍ അബ്ദുല്ല പറഞ്ഞു. നാട്ടില്‍ നടക്കുന്ന 'ഓണത്തുറ'കള്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളാണെന്നും അദ്ദേഹം പറഞ്ഞു.

എഫ്.സി.സിയില്‍ സംഘടിപ്പിച്ച ഇഫ്ത്വാര്‍ സംഗമത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ജാതി-മത ചിന്തകള്‍ക്കതീതമായി മനുഷ്യര്‍ക്കൊക്കെയും തണലും പൂക്കളും നല്‍കുന്ന വൃക്ഷങ്ങളായി നാം മാറണമെന്നും താഴ്വേരുകളുള്ള വൃക്ഷങ്ങള്‍ക്കേ നിലനില്‍ക്കാന്‍ കഴിയുകയുള്ളൂവെന്നും സി.ആര്‍. മനോജ് പറഞ്ഞു.

അഷ്റഫ് തൂണേരി (ഐ.എം.എഫ്), വി.ടി. അബ്ദുല്ലക്കോയ (ഐ.ഐ.എ), അബ്ദുല്‍ ഹമീദ് വാണിയമ്പലം (എഫ്.സി.സി) ആശംസകള്‍ അര്‍പിച്ചു. ഖാലിദ് കല്ലൂര്‍ ‍, സോമന്‍ പൂക്കാട്, ശശിധരന്‍ , സി.ആര്‍ . മനോജ്, ലജിത്ത്, വി.കെ.എം. കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.

1 comment:

Unknown said...

നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സൌഹൃദ ഇടങ്ങള്‍ തിരിച്ചുപിടിക്കണമെന്നും ആഘോഷങ്ങളില്‍ പരസ്പരം പങ്കെടുത്ത് സൌഹൃദ കൂട്ടായ്മകള്‍ രൂപപ്പെടുത്തണമെന്നും ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ ചെയര്‍മാന്‍ കെ. സുബൈര്‍ അബ്ദുല്ല പറഞ്ഞു. നാട്ടില്‍ നടക്കുന്ന 'ഓണത്തുറ'കള്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളാണെന്നും അദ്ദേഹം പറഞ്ഞു.