Tuesday, November 16, 2010
തനിമ ഈദ് സംഗമം 2010 ഇന്ന്
ദോഹ:തനിമ ഈദ് സംഗമം 2010 ഇന്ന് (നവംബര്‍ 16 ചൊവ്വ ) വൈകീട്ട് 6 ന് ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂള്‍ അങ്കണത്തില്‍ നടക്കും.
മലര്‍വാടി ബാലസംഘത്തിന്റെ വൈവിധ്യമാര്‍ന്ന കലാവിരുന്നോടെ ആരംഭിക്കുന്ന ഈദാഘോഷ പരിപാടിയില്‍ അസോസിയേഷന് യുവജന വിഭാഗത്തിന്റെ മാപ്പിളകലയും ഖാലിദ് കല്ലൂരിന്റെ ശിക്ഷണത്തില്‍ ഒരുക്കുന്ന ബാല പ്രതിഭകളുടെ പ്രകടനവും ഉണ്ടാകും.തനിമ കലാ സാഹിത്യവേദി സംഗീത നിശയില്‍ പി.ടി മാപ്പിളപ്പാട്ട് മത്സര വിജയികളും മറ്റു പ്രാദേശിക ഗായകരും അണിനിരയ്ക്കും.
ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന് ആക്റ്റിങ് പ്രസിഡന്റ് സുബൈര്‍ അബ്ദുല്ല ഈദ് സന്ദേശം നല്കുന്ന ആദ്യ സെഷനില്‍ മാപ്പിളപ്പാട്ട് മത്സര വിജയികളായ മലര്‍വാടി പ്രതിഭകള്‍ക്കും തനിമ പി.ടി മാപ്പിളപ്പാട്ട് മത്സര വിജയികള്‍ക്കുമുള്ള പുര്സ്കാരങ്ങള് വിതരണം ചെയ്യും.
Subscribe to:
Post Comments (Atom)
1 comment:
തനിമ ഈദ് സംഗമം 2010 ഇന്ന് (നവംബര്‍ 16 ചൊവ്വ ) വൈകീട്ട് 6 ന് ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂള്‍ അങ്കണത്തില്‍ നടക്കും.
Post a Comment