ദോഹ: കവി അയ്യപ്പന്റെ നിര്യാണത്തില്‍ എഫ്.സി.സി കലാസാഹിത്യവേദി അനുശോചിച്ചു. മലയാള കവിത ശാഖക്ക് കരുത്തുറ്റ ബിംബങ്ങളും ജീവിത നര്മങ്ങളും സംഭാവന ചെയ്ത കവിയാണ് അയ്യപ്പനെന്ന് അനുശോചനയോഗം അഭിപ്രായപ്പെട്ടു.
ജീവിതത്തിലും കവിതയിലും സ്വന്തമായ ഒരു പാതവെട്ടിത്തെളിച്ച അദ്ദേഹം അധ്യാപനരംഗത്തും സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ചു. യോഗത്തില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ ഹമീദ് വാണിയമ്പലം സോമന് പൂക്കാട്, സൈലേഷ്, ലജിത്, വി.കെ.എം. കുട്ടി, എം.ടി. നിലമ്പൂര്‍ , ഫരീദ് തിക്കോടി, ഖാലിദ് കല്ലൂര്‍ , എ.വി.എം ഉണ്ണി, റഫീഖ് മേച്ചേരി, എ.സുഹൈല്‍ , സി. ആര് . മനോജ് എന്നിവര്‍ സംസാരിച്ചു.
1 comment:
കവി അയ്യപ്പന്റെ നിര്യാണത്തില്‍ എഫ്.സി.സി കലാസാഹിത്യവേദി അനുശോചിച്ചു. മലയാള കവിത ശാഖക്ക് കരുത്തുറ്റ ബിംബങ്ങളും ജീവിത നര്മങ്ങളും സംഭാവന ചെയ്ത കവിയാണ് അയ്യപ്പനെന്ന് അനുശോചനയോഗം അഭിപ്രായപ്പെട്ടു.
Post a Comment