Friday, November 19, 2010
ഈ വിജയം അങ്ങേയറ്റം സന്തോഷം നല്‍കുന്നു : മെസ്സി
ദോഹ: ഖലീഫ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ഫുട്ബാള്‍ ലോകത്തെ രാജാക്കന്‍മാരായ അര്‍ജന്റീനയും ബ്രസീലും പരസ്‌പരം പോരടിക്കുമ്പോള്‍ അരലക്ഷത്തിലധികം കാണികള്‍ ഇരമ്പുകയായിരുന്നു ഒരു ഗോള്‍ കാണുവാനായി. ഇരു ഭാഗത്തെയും ആക്രമണങ്ങള്‍ പലതും ലക്ഷ്യം പിഴച്ചു. കളി നിശ്ചിതസമയമായ 90 മിനിറ്റിലേക്കെത്തിയതോടെ കാണികള്‍ പലരും നിരാശരായി ഇരിപ്പിടം വിട്ടുതുടങ്ങി.
ഇഞ്ചുറി ടൈം തുടങ്ങി. അതിന്റെ രണ്ടാം മിനിറ്റ്. ബോക്‌സിന് പുറത്തുനിന്ന് ഉള്ളിലേക്ക് കുതിച്ച അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയുടെ ഇടങ്കാലില്‍ നിന്നുള്ള ഷോട്ട് ബ്രസീലിയന്‍ ഗോളി ലിയാണ്ട്രോ ബാഗി വിക്ടറിനെ വീഴ്ത്തി വലയുടെ കോര്‍ണറില്‍ പതിച്ചപ്പോള്‍ സ്‌റ്റേഡിയത്തില്‍ ഒന്നടങ്കം ഹര്‍ഷാരവം ഉയര്‍ന്നു. ഗോള്‍ വീഴാത്ത കളി തണുത്തിരുന്ന കാണികള്‍ക്ക് അവസാനം അതിന്റെ എല്ലാ ത്രില്ലും തരിച്ചു നല്‍കുന്ന വിധത്തില്‍ തന്നെ പരിസമാപ്തി നല്‍കി.
ഇരു ടിമുകളും പുതിയ കോച്ചുമാരുടെ കീഴിലാണ് ഇവിടെ സൗഹൃദമല്‍സരത്തിനെത്തിയത്. ഡീഗോ മറഡോണക്ക് പിന്‍ഗാമിയായി എത്തിയ സെര്‍ജിയോ ബാറ്റിസ്റ്റ അര്‍ജന്റീനയുടെ മുഴുവന്‍ സമയപരിശീലനകായ ശേഷമുള്ള ആദ്യമല്‍സരവുമായിരുന്നു.കളിയുടെ തുടക്കത്തില്‍തന്നെ ഇരു ഭാഗത്തുനിന്നുമുള്ള ത്രസിപ്പിക്കുന്ന പാസുകളും മുന്നേറ്റങ്ങളും കാണാമായിരുന്നു. റൊണാള്‍ഡീഞ്യോയും മെസ്സിയുമാണ് പലപ്പോഴും ഇത്തരം മുന്നേറ്റങ്ങള്‍ സമ്മാനിച്ചുകൊണ്ടിരുന്നത്.
2005ല്‍ ലോകകപ്പ് യോഗ്യതാമല്‍സരത്തിലാണ് അവസാനമായി ബ്രസീലിനെ അര്‍ജന്റീന തോല്‍പ്പിച്ചത്. ഈ വിജയം തന്നെ അങ്ങേയറ്റം സന്തോഷിപ്പിക്കുന്നതായി മല്‍സരത്തിന് ശേഷം മെസ്സി പറഞ്ഞു. റൊണാള്‍ഡീഞ്യോയും താനും അടുത്ത സുഹൃത്തുക്കളാണെന്നും വിജയത്തില്‍ റൊണാള്‍ഡീഞ്യോ തന്നെ അഭിനന്ദിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജേഴ്‌സി പരസ്‌പരം കൈമാറിയാണ് മല്‍സര ശേഷം ഇരുവരും പിരിഞ്ഞത്. മെസ്സിയില്‍ നിന്ന് ഭാവിമല്‍സരങ്ങളിലും ഇത്തരം സമ്മാനങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് സെര്‍ജിയോ ബാറ്റിസ്റ്റ പറഞ്ഞപ്പോള്‍ പരാജയത്തില്‍ തങ്ങള്‍ക്ക് നിരാശയില്ലെന്നായിരുന്നു ബ്രസീലിയന്‍ കോച്ച് പറഞ്ഞു.
Subscribe to:
Post Comments (Atom)
1 comment:
ഈ വിജയം തന്നെ അങ്ങേയറ്റം സന്തോഷിപ്പിക്കുന്നതായി മല്‍സരത്തിന് ശേഷം മെസ്സി പറഞ്ഞു. റൊണാള്‍ഡീഞ്യോയും താനും അടുത്ത സുഹൃത്തുക്കളാണെന്നും വിജയത്തില്‍ റൊണാള്‍ഡീഞ്യോ തന്നെ അഭിനന്ദിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post a Comment