ബഷീര്‍ പുരസ്‌കാര ജേതാവ് പ്രൊഫസര്‍ റൊണാള്‍ഡ് ആഷറിന് സ്വീകരണം നല്‍കുന്നു.
ദോഹ: ഖത്തിലെ പ്രമുഖ മലയാള കലാ-സാംസ്‌കാരിക വേദിയായ പ്രവാസി ദോഹയുടെ ഈ വര്‍ഷത്തെ ബഷീര്‍ പുരസ്‌കാര ജേതാവ് പ്രൊഫസര്‍ റൊണാള്‍ഡ് ആഷറിന് നവമ്പര്‍ 30 ചെവ്വാഴ്ച്ച വൈകുന്നേരം 6.30 ന് എം. ഇ. എസ്. ഇന്ത്യന്‍ സ്‌കൂളില്‍ സ്വീകരണം നല്‍കുന്നു . എം. ഇ. എസ്. ഇന്ത്യന്‍ സ്‌ക്കൂള്‍ മലയാള വിഭാഗവും പ്രവാസി ദോഹയും സംയുക്തമായാണ് സ്വീകരണം നല്‍കുന്നത്.
നിരവധി ബഷീര്‍ കൃതികള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത ഡോ. ആഷര്‍ ദ്രവീഡിയന്‍ ഭാഷകളില്‍ ഗവേഷണം നടത്തിയ പാശ്ചാത്യനാണ്. സ്വീകരണത്തോടനുബന്ധിച്ച് ചലചിത്ര പിന്നണി ഗായകന്‍ വി.ടി. മുരളി, തൃശൂര്‍ കൃഷ്ണകുമാര്‍ എന്നിവര്‍ നയിക്കുന്ന ഗാനസന്ധ്യയുമുണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
1 comment:
ഖത്തിലെ പ്രമുഖ മലയാള കലാ-സാംസ്‌കാരിക വേദിയായ പ്രവാസി ദോഹയുടെ ഈ വര്‍ഷത്തെ ബഷീര്‍ പുരസ്‌കാര ജേതാവ് പ്രൊഫസര്‍ റൊണാള്‍ഡ് ആഷറിന് നവമ്പര്‍ 30 ചെവ്വാഴ്ച്ച വൈകുന്നേരം 6.30 ന് എം. ഇ. എസ്. ഇന്ത്യന്‍ സ്‌കൂളില്‍ സ്വീകരണം നല്‍കുന്നു . എം. ഇ. എസ്. ഇന്ത്യന്‍ സ്‌ക്കൂള്‍ മലയാള വിഭാഗവും പ്രവാസി ദോഹയും സംയുക്തമായാണ് സ്വീകരണം നല്‍കുന്നത്.
Post a Comment