Thursday, December 30, 2010
'ഹാപ്പി ഫാമിലി' നാളെ മുതല്‍
ദോഹ: ജീവിതം ആനന്ദകരമാക്കാന്‍ ഖത്തര്‍ ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം 'ഹാപ്പി ഫാമിലി' പരമ്പര സംഘടിപ്പിക്കുന്നു. കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ക്കു വേണ്ടിയാണ് വിവിധ കൗണ്‍സിലിങ് പരിപാടികള്‍ ഒരുക്കുന്നത്. നാളെ (31 ഡിസംബര്‍ ,വെള്ളിയാഴ്ച ) ആരഭിക്കുന്ന പരിപാടി ജനുവരി 9 വരെ ഉണ്ടായിരിക്കും. കേരള സര്‍ക്കാരിന്റെ റിസോഴ്സ് പേഴ്സണും മന:ശാസ്ത്രത്തില്‍ പി.എച്ച്.ഡി. യുമുള്ള ഡോ. സി.എച്ച് അശ്റഫ് കൗണ്‍സിലിങ് പരിപാടികള്‍ക്കു നേതൃത്വം നല്‍കും.
എല്ലാ പ്രായ പരിധിയില്‍ പെടുന്നവര്‍ക്കും പരിപാടികള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് ഫോറം ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നാളെ വൈകുന്നേരം മൈമൂന ഗേള്‍സ് ഇന്റിപെന്‍ഡന്റ് സ്കൂളില്‍ കുട്ടികള്‍ക്കു വേണ്ടി സംഘടിപ്പിച്ചിട്ടുള്ള പരിപാടിയില്‍ 'കളിയും പഠനവും' എന്ന വിഷയമാണ് അവതരിപ്പിക്കുന്നത്. കുട്ടികളുടെ വളര്‍ച്ചയില്‍ കളികള്‍ക്കുള്ള പ്രാധാന്യമാണ് ഇതില്‍ ചര്‍ച്ച ചെയ്യുക. വിദ്യാര്‍ഥികള്‍ക്കു വേണ്ടി സ്റ്റൂഡന്റ് ഫ്രറ്റേണിറ്റി സംഘടിപ്പിച്ച വിന്റര്‍ ഫെസ്റ്റിന്റെ സമാപനവും ഇതോടനുമ്പന്ധിച്ച് നടക്കും.
ജനുവരി 5ന് വൈകുന്നേരം 6ന് കൗമാരക്കാര്‍ക്കു വേണ്ടി സംഘടിപ്പിച്ചിട്ടുള്ള ടീന്‍സ് മീറ്റ് സല്‍വ റോഡിലെ ക്വാളിറ്റി ഹൈപ്പര്‍മാര്‍ക്കറ്റില്‍ വച്ച് നടക്കും.ജനുവരി 6ന് വൈകുന്നേരം ഇവിടെ തന്നെ നറ്റക്കുന്ന മറ്റൊരു പരിപാടിയില്‍ സന്തുഷ്ട കുടുംബം എന്ന പേരില്‍ വിവാഹിതര്‍ക്കു വേണ്ടിയാണ് ഒരുക്കിയീട്ടുള്ളത്. ഇതില്‍ വിവാഹ പ്രായമെത്തിയവര്‍ക്കും ഇതില്‍ പങ്കെടുക്കാവുന്നതാണ്. ഇഫക്ടീവ് പാരന്റിങ് എന്ന പേരില്‍ ജനുവരു 8ന് ഇവിടെ തന്നെ ഒരുക്കിയീട്ടുള്ള മറ്റൊരു പരിപാടിയും രക്ഷിതാക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. കുട്ടികളെ ആനന്ദകരമായി വളര്‍ത്തുന്നതിനെക്കുറിച്ചാണ് ഇതില്‍ ചര്‍ച്ച ചെയ്യുക.
കൗണ്‍സലിങ് പരമ്പരയിലെ ഏറ്റവു ശ്രദ്ധേയമായ ഇനം മെന്റല്‍ ഡയറ്റിങ് എന്ന പരിപാടിയാണ്. വിശ്രമമില്ലാത്ത ജോലിയും ബിസിനസും കാരണം മാനസിക പിരിമുറുക്കം അനുഭവിക്കുന്ന പ്രഫഷണലുകളെയും വ്യാപാരികളെയും ഉദ്ദേശിച്ചാണ് ഈ പരിപാടി തയ്യാര്‍ ചെയ്തിരിക്കുന്നത്. ദോഹ ജദീദിലെ മുഗള്‍ എമ്പയര്‍ ഹോട്ടലില്‍ വച്ച് ജനുവരി 9നാണ് ഈ പരിപാടി നടക്കുന്നത്.
ചര്‍ച്ചകളും ക്ലാസുകളും മലയാളത്തിലാണ് നടക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പങ്കെടുക്കാവുന്നതാണ്. ആദ്യത്തെ ഇനത്തില്‍ ഒഴികെ മറ്റുള്ളവയില്‍ മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവരെ മാത്രമേ പങ്കെടുപ്പിക്കുകയുള്ളൂ. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഫോറം പ്രവര്‍ത്തകരായ ജിഫാസ് (ഫോണ്‍ : 30248820) ഷഫീഖ് (66515071) എന്നിവരുമായി ബന്ധപ്പെടുക. iffqatar@gmail.com എന്ന മെയില്‍ അഡ്രസിലും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
Subscribe to:
Post Comments (Atom)
1 comment:
ജീവിതം ആനന്ദകരമാക്കാന്‍ ഖത്തര്‍ ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം 'ഹാപ്പി ഫാമിലി' പരമ്പര സംഘടിപ്പിക്കുന്നു. കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ക്കു വേണ്ടിയാണ് വിവിധ കൗണ്‍സിലിങ് പരിപാടികള്‍ ഒരുക്കുന്നത്. നാളെ (31 ഡിസംബര്‍ ,വെള്ളിയാഴ്ച ) ആരഭിക്കുന്ന പരിപാടി ജനുവരി 9 വരെ ഉണ്ടായിരിക്കും. കേരള സര്‍ക്കാരിന്റെ റിസോഴ്സ് പേഴ്സണും മന:ശാസ്ത്രത്തില്‍ പി.എച്ച്.ഡി. യുമുള്ള ഡോ. സി.എച്ച് അശ്റഫ് കൗണ്‍സിലിങ് പരിപാടികള്‍ക്കു നേതൃത്വം നല്‍കും.
Post a Comment