ദോഹ: ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന് വനിതാ വിഭാഗം നടത്തിവരുന്ന 'സാമൂഹിക മാറ്റത്തിന് സ്ത്രീ ശക്തി' ക്യാമ്പയിനിന്റെ സമാപന സമ്മേളനം നാളെ (31 ഡിസംബര്‍ ,വെള്ളിയാഴ്ച ) വൈകിട്ട് ആറു മുതല്‍ ദോഹ അല്‍ അറബി ക്ലബ്ബില്‍ നടക്കും.
സമ്മേളനത്തില്‍ ജമാഅത്തെ ഇസ്ലാമി കേരള വനിതാ വിഭാഗം വൈസ് പ്രസിഡന്റ് ഇ.സി.ആയിഷ ക്യാമ്പയിന് പ്രമേയത്തെ അധികരിച്ച് പ്രഭാഷണം നിര്‍വഹിക്കും. ഗേള്‍സ് ഇസ്ലാമിക് അസോസിയേഷന് പ്രവര്ത്തകരൊരുക്കുന്ന കൊളാഷ് പ്രദര്‍ശനം, ഇസ്ലാമിക ഗാനങ്ങള്‍ തുടങ്ങിയവയും ഉണ്ടായിരിക്കും.

ഡിസംബര്‍ 15 മുതല്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ക്യാമ്പയ്നിന്റെ ഭാഗമായി ഗൃഹാങ്കണ യോഗങ്ങള്‍ , രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കുമുള്ള കൗണ്‍സലിംഗ് ക്ലാസ്സുകള്‍ , ടേബിള്‍ ടോക്ക്, വിദ്യാര്‍ഥികള്‍ക്കും വനിതകള്‍ക്കും വേണ്ടി പ്രബന്ധരചനാ മല്‍സരം തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
1 comment:
ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന് വനിതാ വിഭാഗം നടത്തിവരുന്ന 'സാമൂഹിക മാറ്റത്തിന് സ്ത്രീ ശക്തി' ക്യാമ്പയിനിന്റെ സമാപന സമ്മേളനം നാളെ (31 ഡിസംബര്‍ ,വെള്ളിയാഴ്ച ) വൈകിട്ട് ആറു മുതല്‍ ദോഹ അല്‍ അറബി ക്ലബ്ബില്‍ നടക്കും.
Post a Comment