Tuesday, December 21, 2010
ഏഷ്യന്‍ കപ്പിന്റെ ഇന്ത്യന്‍ ടീം ലൈസണ്‍ ഓഫീസറായി മലയാളി
ദോഹ. 2011 ജനുവരി 7 മുതല്‍ 29 വരെ ദോഹയില്‍ നടക്കുന്ന ഏഷ്യന്‍ കപ്പിലെ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ലൈസണ്‍ ഓഫീസറായി പ്രമുഖ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തകനും അലി ഇന്റര്‍നാഷണല്‍ ട്രേഡിംഗ് എസ്റാബ്ളിഷ്മെന്റ് ജനറല്‍ മാനേജറുമായ കെ. മുഹമ്മദ് ഈസ നിയമിതനായി.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലെറെയായി നിരവധി കലാകായിക പരിപാടികള്‍ സംഘടിപ്പിച്ച് വിജയിപ്പിച്ച ഈസ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലും മാതൃകാപരമായ നിരവധി സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഖത്തര്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഫോറം ടൂര്‍ണമെന്റിന്റെ മുഖ്യ സംഘാടകരില്‍പ്പെട്ട ഈസക്ക് ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമേ അറബി , ഇംഗ്ളീഷ് ഭാഷകളും ഭംഗിയായി കൈകാര്യം ചെയ്യാന്‍ കഴിയുമെന്നതും അദ്ദേഹത്തെ പരിഗണിക്കാന്‍ കാരണമായത്.
വോളിബോള്‍ ലവിംഗ് ഇന്ത്യന്‍സ് ഇന്‍ ഖത്തര്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റ് വിജയിപ്പിക്കുന്നതിലും ഈസ തന്റെ പങ്കാളിത്തവും നേതൃത്വ പാഠവവും തെളിയിച്ചിട്ടുണ്ട്.
Subscribe to:
Post Comments (Atom)
1 comment:
2011 ജനുവരി 7 മുതല്‍ 29 വരെ ദോഹയില്‍ നടക്കുന്ന ഏഷ്യന്‍ കപ്പിലെ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ലൈസണ്‍ ഓഫീസറായി പ്രമുഖ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തകനും അലി ഇന്റര്‍നാഷണല്‍ ട്രേഡിംഗ് എസ്റാബ്ളിഷ്മെന്റ് ജനറല്‍ മാനേജറുമായ കെ. മുഹമ്മദ് ഈസ നിയമിതനായി.
Post a Comment