Tuesday, December 28, 2010
നോക്കിയ വാങ്ങൂ;ഖത്തര്‍ എയര്‍വെയ്സില്‍ സൗജന്യമായി യാത്ര ചെയ്യൂ
ദോഹ: ഖത്തര്‍ 2022ലെ ലോകകപ്പ് സ്വന്തമാക്കിയതിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് നോക്കിയയുടെ ഖത്തറിലെ വിതരണക്കാരായ സി.ജി.സി ഖത്തര്‍ എയര്‍വെയ്‌സുമായി ചേര്‍ന്ന് പുതിയ ഓഫര്‍ പ്രഖ്യാപിച്ചു.
നോക്കിയയുടെ തെരഞ്ഞെടുക്കപ്പെട്ട ഹാന്റ്‌സെറ്റുകള്‍ക്കൊപ്പം ഇന്ത്യയിലടക്കമുള്ള 22 കേന്ദ്രങ്ങളില്‍ ഒരെണ്ണം സന്ദര്‍ശിക്കുന്നതിന് ഇക്കണോമി ക്ലാസ് വിമാന ടിക്കറ്റ് നല്‍കുന്ന പുതിയ ഓഫര്‍ കണ്‍സോളിഡേറ്റഡ് ഗള്‍ഫ് കമ്പനി (സി.ജി.സി) പ്രഖ്യാപിച്ചു.
കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ, ദല്‍ഹി, മുംബൈ, ഗോവ, ഹൈദരാബാദ്, അഹമ്മദാബാദ്, അമൃത്‌സര്‍ , ബംഗലുരു, അബൂദബി, ബഹ്‌റൈന്‍ , ദുബൈ, കുവൈത്ത്, മസ്‌കത്ത്, അമ്മാന്‍ , ബെയ്‌റൂത്ത്, ഡമാസ്‌കസ്, കൊളംബോ, ധാക്ക, കാഠ്മണ്ഡു എന്നീ കേന്ദ്രങ്ങളില്‍ ഒന്ന് സന്ദര്‍ശിക്കാനാണ് ടിക്കറ്റ് നല്‍കുക.
ഇന്നുമുതല്‍ ജനുവരി 31 അല്ലെങ്കില്‍ സ്‌റ്റോക്ക് തീരുന്നതുവരെ നോക്കിയയുടെ എന്‍ 8, ഇ 5, ഇ 63, ഇ 72, സി 7, സി 6, സി 3, എക്‌സ്.3 02, 6120 എന്നീ മോഡലുകള്‍ വാങ്ങുമ്പോള്‍ ഈ ആനുകൂല്യം ലഭിക്കും. സൗജന്യമായി ലഭിക്കുന്ന ടിക്കറ്റ് ഉപയോഗിച്ച് മാര്‍ച്ച് 31നകം യാത്ര ചെയ്തിരിക്കണം.
ഖത്തറിന്റെ ദേശീയ വിമാനകമ്പനിയുമായി സഹകരിച്ച് ഇത്തരമൊരു പദ്ധതി പ്രഖ്യാപിക്കാന്‍ കഴിഞ്ഞത് സന്തോഷകരമാണെന്ന് ഇതോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ സി.ജി.സി സി.ഒ.ഒ അനില്‍ മഹാജന്‍ പറഞ്ഞു. തങ്ങളുടെ ഇഷ്ടപ്പെട്ട സ്ഥലം സന്ദര്‍ശിക്കാന്‍ ഉപഭോക്താക്കള്‍ക്ക് അസുലഭമായ അവസരമാണ് ഇതുവഴി ലഭിക്കുന്നതെന്ന് ഖത്തര്‍ എയര്‍വെയ്‌സ് വൈസ് പ്രസിഡന്റ് ഇഹാബ് എ. ഫത്തഹ് അമീന്‍ പറഞ്ഞു.
എല്ലാ സി.ജി.സി നോക്കിയ ഷോറൂമുകളിലും ഈ ഓഫര്‍ ലഭ്യമായിരിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് 44910666 എന്ന നമ്പറില്‍ ബന്ധപ്പെടണം. (വെബ്‌സൈറ്റ്: www.cgulfc.com). സി.ജി.സി സി.എഫ്.ഒ തൗഫീഖ് സലീം, ഖത്തര്‍ എയര്‍വെയ്‌സ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ദന അല്‍ നാംലി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Subscribe to:
Post Comments (Atom)
1 comment:
ഖത്തര്‍ 2022ലെ ലോകകപ്പ് സ്വന്തമാക്കിയതിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് നോക്കിയയുടെ ഖത്തറിലെ വിതരണക്കാരായ സി.ജി.സി ഖത്തര്‍ എയര്‍വെയ്‌സുമായി ചേര്‍ന്ന് പുതിയ ഓഫര്‍ പ്രഖ്യാപിച്ചു.
Post a Comment