Tuesday, December 28, 2010
ഇന്‍കാസിന്റെ ആഭിമുഖ്യത്തില്‍ അനുശോചനയോഗം സംഘടിപ്പിച്ചു.
ദോഹ: ലീഡര്‍ കെ.കരുണാകരന്റെ വിയോഗത്തില്‍ ഖത്തറിലെ വിവിധ മലയാളി സംഘടനകള്‍ ഐ.സി.സി.യില്‍യോഗം ചേര്‍ന്ന് അനുശോചനം രേഖപ്പെടുത്തി. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ഇന്‍കാസിന്റെ ആഭിമുഖ്യത്തിലാണ് യോഗം സംഘടിപ്പിച്ചത്.
കെ.കെ.സുധാകരന്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ ഇന്‍കാസ് പ്രസിഡന്‍റ് ജോപ്പച്ചന്‍ തെക്കേക്കൂറ്റ് അധ്യക്ഷതവഹിച്ചു . ഐ.സി.സി.പ്രസിഡന്‍റ് കെ.എം.വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു.അബുകാട്ടില്‍ അനുശോചന പ്രമേയം അവതരിപ്പിക്കുകയുണ്ടായി.
വി.എസ്.എച്ച്.തങ്ങള്‍ (കെ.എം.സി.സി.) ഷാനവാസ് ഏലച്ചോല(സംസ്‌കൃതി), പി.ടി.അബ്ദുല്ലക്കോയ(ഇസ്ലാമിക് അസോസിയേഷന്‍ ) സുബൈര്‍ വക്ര(ഇസ്ലാഹിസെന്‍റര്‍ ) പത്രപ്രവര്‍ത്തകന്‍ സി.പി.സൈതലവി, മുസ്ലീംലീഗ് സംസ്ഥാന കമ്മറ്റിയംഗം പാറക്കല്‍ അബ്ദുല്ല, അഹമ്മദ് പാതിരിപ്പറ്റ(ഇന്ത്യന്‍ മീഡിയഫോറം) സോമന്‍ താമരക്കുളം(തൃശ്ശൂര്‍ സൗഹൃദവേദി) കെ.പി.അബ്ദുള്‍ ഹമീദ്(എം.ഇ.എസ്) ബിനു ഗഫൂര്‍ (ഐഡിയല്‍സ്‌കൂള്‍ ) ഡോ.മോഹന്‍തോമസ്(ബിര്‍ളാസ്‌കൂള്‍ ) അബ്ദുള്‍ സത്താര്‍ ആലുവാ(റിസാല സ്റ്റഡീസര്‍ക്കിള്‍ ) കെ.ഇ.ബൈജു(യുവകലാസാഹിതി) ഗോപിനാഥ്(പാലക്കാട് നാട്ടരങ്ങ്) ജോണ്‍ അബ്രഹാം, ഷാഹുല്‍ ഹമീദ്(ഫ്രന്‍റ്‌സ് ഓഫ് തൃശ്ശൂര്‍ ), ജേക്കബ് ജേക്കബ് തുടങ്ങിയവര്‍പ്രസംഗിച്ചു.ആര്‍ .പി.ഹസ്സന്‍ നന്ദിപറഞ്ഞു.
Subscribe to:
Post Comments (Atom)
1 comment:
ലീഡര്‍ കെ.കരുണാകരന്റെ വിയോഗത്തില്‍ ഖത്തറിലെ വിവിധ മലയാളി സംഘടനകള്‍ ഐ.സി.സി.യില്‍യോഗം ചേര്‍ന്ന് അനുശോചനം രേഖപ്പെടുത്തി. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ഇന്‍കാസിന്റെ ആഭിമുഖ്യത്തിലാണ് യോഗം സംഘടിപ്പിച്ചത്.
Post a Comment