Wednesday, December 15, 2010

ത്തര്‍ ദേശിയ ദിനം : ക്വിസ് മല്‍സരം


ദോഹ : ഖത്തര്‍ ദേശിയ ദിനത്തിന്റെ ഭാഗമായി അറബ് ഇതര പ്രവാസികള്‍ക്കായി 'ഖത്തര്‍ ഇന്നലെ, ഇന്ന്' എന്ന വിഷയത്തിനെ ആസ്പദ്മാക്കി സംഘടിപ്പിക്കുന്ന ക്വിസ് മല്‍സരം നാളെ (ഡിസം‌മ്പര്‍ 16ന്) വൈകിട്ട് സൂഖ്‌വാഖിഫിന് എതിര്‍വശത്തുള്ള ഫനാര്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ട് ആറ് മുതല്‍ രാത്രി ഒമ്പത് വരെ നടക്കും.

ആഭ്യന്തരമന്ത്രാലയവും ഫനാര്‍ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍, നൈജീരിയ എന്നീ ടീമുകളാണ് മല്‍സരിക്കുക.

ഒരു ടീമില്‍ പത്ത് പ്രവാസികള്‍ക്ക് പങ്കെടുക്കാം. രണ്ട് റൗണ്ടുകളായാണ് മല്‍സരം. ആദ്യ റൗണ്ടില്‍ മുന്നിലെത്തുന്ന അഞ്ച് ടീമുകള്‍ രണ്ടാം റൗണ്ടില്‍ മാറ്റുരക്കും. ഒന്നാം സ്ഥാനക്കാര്‍ക്ക് അയ്യായിരവും രണ്ടാം സ്ഥാനക്കാര്‍ക്ക് മൂവായിരവും മൂന്നാം സ്ഥാനക്കാര്‍ക്ക് രണ്ടായിരവും റിയാല്‍ സമ്മാനമായി നല്‍കും. മല്‍സരാര്‍ഥികള്‍ക്കായി www.moi.gov.qa, www.mofa.gov.qa, www.ndqatar.com, www.diwan.gov.qa എന്നീ വെബ്‌സൈറ്റുകളില്‍ ചോദ്യോത്തരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1 comment:

Unknown said...

ഖത്തര്‍ ദേശിയ ദിനത്തിന്റെ ഭാഗമായി അറബ് ഇതര പ്രവാസികള്‍ക്കായി 'ഖത്തര്‍ ഇന്നലെ, ഇന്ന്' എന്ന വിഷയത്തിനെ ആസ്പദ്മാക്കി സംഘടിപ്പിക്കുന്ന ക്വിസ് മല്‍സരം നാളെ (ഡിസം‌മ്പര്‍ 16ന്) വൈകിട്ട് ആറ് മുതല്‍ രാത്രി ഒമ്പത് വരെ നടക്കും.