Friday, December 17, 2010
'ഗ്രാമഫോണ്‍ ' എന്ന സംഗീതനിശ ഇന്ന് വൈകീട്ട്
ദോഹ: ബാബുരാജിന്റെ ഓര്‍മ്മിക്കാനായി 'ഗ്രാമഫോണ്‍ ' എന്ന സംഗീതനിശ ഇന്ന് വൈകീട്ട് (ഡിസംമ്പര്‍ 17 വെള്ളിയാഴ്ച) ദോഹാ സിനിമയില്‍ അരങ്ങേറുന്നു.
അലി ഇന്റര്‍നാഷണല്‍ അവതരിപ്പിക്കുന്ന ഈ സംഗീതസന്ധ്യയില്‍ ബാബുരാജിന്റെ ഗാനങ്ങള്‍ പഴയ ഗായകര്‍ക്കൊപ്പം പുതിയ ഗായകരും ആലപിക്കുന്നു. ഏറെ പുതുമകളുള്ള പരിപാടിയായിരിക്കും 'ഗ്രാമഫോണെ'ന്നും സംഘാടകനും അലി ഇന്റര്‍നാഷണല്‍ മാനേജിങ് ഡയറക്ടറുമായ കെ. മുഹമ്മദ് ഈസ്സ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കോഴിക്കോടിന്റെ തെരുവുകളിലൂടെ വയറ്റില്‍ക്കൊട്ടി പാടിനടന്ന മുഹമ്മദ് സാബിര്‍ ഒരു ഇതിഹാസം പോലെയാണ് മലയാള സിനിമയിലെ തിരക്കേറിയ സംഗീതസംവിധായകനായ ബാബുരാജായി വളര്‍ന്നത്. ആരാധകരും അഭ്യുദയകാംക്ഷികളും പൊതിഞ്ഞുനിന്ന ഒരു കാലത്തുനിന്ന് ബാബുരാജ് ഒടുവില്‍ കലാലോകത്ത് ആരും തിരഞ്ഞുനോക്കാനില്ലാതെ ഒറ്റപ്പെട്ടവനായി മാറുകയായിരുന്നു. അവസരങ്ങള്‍ക്കായി ആരുടെയും വാതിലില്‍ മുട്ടുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നില്ല. കുടുംബത്തിലെ ദാരിദ്ര്യത്തിന് ചെറിയൊരു ആശ്വാസമെന്ന നിലക്കാണ് തന്റെ ട്രൂപ്പിലേക്ക് അദ്ദേഹം കടന്നുവന്നത്. മരിക്കുന്നതിന് ഒരു മാസം മുമ്പുവരെ തന്നോടൊപ്പം വേദികളിലെ സ്ഥിരസാന്നിധ്യമായി ബാബുരാജ് ഉണ്ടായിരുന്നു. ഗാനമേളകളുമായി ഞങ്ങള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചു. ബാബുരാജിനെ പുതിയ തലമുറ ഇനിയും വേണ്ടത്ര മനസ്സിലാക്കിയിട്ടില്ലെന്നും വികാരനിര്‍ഭരനായി വി.എം കുട്ടി പറഞ്ഞു.
ബാബുരാജിന്റെ വില അദ്ദേഹത്തിന്റെ മരണശേഷമാണ് കൂടുതല്‍ തിരിച്ചറിയപ്പെടുന്നതെന്ന് ഫൈസല്‍ എളേറ്റില്‍ പറഞ്ഞു. തന്റെ സൃഷ്ടികളിലൂടെ അദ്ദേഹം ഇന്നും ജീവിക്കുന്നു. സാഹിത്യത്തില്‍ ബഷീറിനെപ്പോലെയാണ് സംഗീതത്തില്‍ ബാബുരാജ് എന്നു പറയുന്നത് വളരെ ശരിയാണെന്നും ഫൈസല്‍ ചൂണ്ടിക്കാട്ടി.
വിധുപ്രതാപ്, കണ്ണൂര്‍ ശരീഫ്, കെ. എസ്. രഹ്‌ന, രഞ്ജിനി ജോസ്, അഭിഷേക്കുമാര്‍ , യൂസുഫ് കാരക്കാട് തുടങ്ങിയ പ്രശസ്ത ഗായകരും അവതാരകന്‍ റെജി മണ്ണില്‍ ആശയാവിഷ്‌കാരം നടത്തുന്ന ഷുക്കൂര്‍ ഉടുമ്പുംതല, ബാബുരാജിനോടൊപ്പം ഉപകരണങ്ങള്‍ വായിച്ചിരുന്ന ജോയ്‌വില്‍സണ്‍ , ഹരിദാസ്, പ്രയോജകരമായ അര്‍ഗോണ്‍ ഗ്ലോബല്‍ സി.ഇ.ഒ. അബ്ദുള്‍ഗഫൂര്‍ , ഫോക്കസ് മെഡിക്കല്‍സിലെ ഡോ. വിനോദ് എന്നിവരും ഷാലിമാര്‍ പാലസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Subscribe to:
Post Comments (Atom)
1 comment:
ബാബുരാജിന്റെ ഓര്‍മ്മിക്കാനായി 'ഗ്രാമഫോണ്‍ ' എന്ന സംഗീതനിശ ഇന്ന് വൈകീട്ട് (ഡിസംമ്പര്‍ 17 വെള്ളിയാഴ്ച) ദോഹാ സിനിമയില്‍ അരങ്ങേറുന്നു.
Post a Comment