Monday, January 10, 2011
പ്രവാസി ഭാരതീയ സമ്മാനിന്റെ നിറവില്‍ ഖത്തര്‍ ഐ.സി.ബി.എഫ്
ദോഹ: ഇത്തവണത്തെ പ്രവാസി ഭാരതീയ സമ്മാന്‍ ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറത്തിനു ലഭിച്ചു. ഇന്ത്യന്‍ എംബസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യക്കൂട്ടായ്മയാണ് ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം എന്ന ഐസിബിഎഫ്. 1988ല്‍ തുടക്കമിടുമ്പോള്‍ സംഘടനയുടെ പേര് ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫണ്ട് എന്നായിരുന്നു. സമീപകാലത്താണ് ഫോറമായി മാറിയത്.
നാട്ടിലേക്കു പോകാന്‍ ടിക്കറ്റില്ലാതെ വിഷമിക്കുന്നവര്‍ക്കും മരുന്നിന് പണമില്ലാതെ വേദനിക്കുന്നവര്‍ക്കും തൊഴില്‍ പ്രശ്നമുള്ളവര്‍ക്കുമെല്ലാം നിയമസഹായം ആവശ്യമുള്ളവര്‍ക്കുമെല്ലാം സഹായം ചെയുന്ന കൂട്ടായ്മയാണിത്. ഇതുവരെയായി മുപ്പത്തിനായിരത്തിലേറെ ഇന്ത്യക്കാര്‍ക്ക് ഫോറത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുള്ളതായി ചീഫ് കോ-ഓര്‍ഡിനേറ്റിങ് ഓഫിസര്‍ അനില്‍ നോട്ടിയാല്‍ പറഞ്ഞു. അടുത്തിടെ ക്രിക്കറ്റ് മല്‍സരം സംഘടിപ്പിച്ച 60000 റിയാല്‍ സ്വരൂപിച്ചിരുന്നു. സംഗീത പരിപാടികളിലൂടെയും ആശംസാ കാര്‍ഡ് വില്പനയിലൂടെയും മറ്റുമാണ് ധനസമാഹരണം. പതിമൂവായിരത്തിലേറെ അംഗങ്ങളാണ് ഇപ്പോഴുള്ളത്. ഇന്ത്യന്‍ പൌരന്മാരായ ആര്‍ക്കും അംഗത്വമെടുക്കാം.
നിലാങ്ഷു ദേ പ്രസിഡന്റും ദിവാകര്‍ പൂജാരി സെക്രട്ടറിയുമായ ഭരണസമിതിയാണ് ഇപ്പോള്‍ ഫോറത്തിന് നേതൃത്വം നല്‍കുന്നത്. അംബാസഡര്‍ ദീപാ ഗോപാലന് വാധ്വയാണ് ഇപ്പോഴത്തെ രക്ഷാധികാരി. മലയാളികളായ പി.പി. ഹൈദര്‍ , കെ.പി. അബ്ദുല്‍ ഹമീദ്, കെ.സി. വര്‍ഗീസ്, ഡോ. മോഹന്‍ തോമസ് തുടങ്ങിയവര്‍ മുമ്പ് പ്രസിഡന്റ് പദവി അലങ്കരിച്ചിട്ടുണ്ട്.
ഐസിബിഎഫിന് എംബസിയിലും അല്‍ ഖോറും ഹെല്പ് ഡെസ്കുകളുണ്ട്. നാട്ടിലും ഇവിടെയും ഇന്ത്യന്‍ അധികാരികളുടെയും സമൂഹത്തിന്റെയും സഹായം ആവശ്യമുള്ളവര്‍ ആദ്യം എത്തുന്നത് ഇവിടെയാണ്. തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാംപുകളും പതിവായി നടത്താറുണ്ട്.
Subscribe to:
Post Comments (Atom)
1 comment:
ഇത്തവണത്തെ പ്രവാസി ഭാരതീയ സമ്മാന്‍ ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറത്തിനു ലഭിച്ചു. ഇന്ത്യന്‍ എംബസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യക്കൂട്ടായ്മയാണ് ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം എന്ന ഐസിബിഎഫ്. 1988ല്‍ തുടക്കമിടുമ്പോള്‍ സംഘടനയുടെ പേര് ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫണ്ട് എന്നായിരുന്നു. സമീപകാലത്താണ് ഫോറമായി മാറിയത്.
Post a Comment