ദോഹ : പ്രവാസികളുടെ സൗകര്യത്തിനായി യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ കേരളത്തില്‍ കോണ്‍സുലേറ്റ് സ്ഥാപിക്കാന്‍ സമ്മതിച്ചിട്ടുണ്ടെന്നു പ്രവാസി കാര്യമന്ത്രി കെ.സി. ജോസഫിന്റെ പ്രസ്ഥാവന സ്വാഗതാര്‍ഹമാണെന്നും അതോടൊപ്പം ഖത്തറിന്റെ കോണ്‍സുലേറ്റ് സ്ഥാപിക്കാന്‍ വേണ്ടി സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും സംസ്കാര ഖത്തറിന്റെ പ്രസിണ്ടന്റ് അഡ്വ.ജാഫര്‍ഖാന്‍ കേച്ചരി പറഞ്ഞു.
പ്രവാസി ക്ഷേമകാര്യത്തിനായി ഒരു ഓഫീസ് ആരംഭിച്ച നടപടിയും അംശദായം അടച്ചവരായ അറുപതു കഴിഞ്ഞവര്‍ക്ക് പെന്ഷന് നല്‍കുന്നതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞുവെന്നുമുള്ള മന്ത്രിയുടെ വാര്‍ത്ത പ്രവാസ ക്ഷേമനിധിയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന സംസ്കാര ഖത്തര്‍ എന്ന സംഘടനക്ക് അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ ശക്തി നല്‍കുന്നുവെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ പറഞ്ഞു.
ജീവിതം കാലം മുഴുവന്‍ വിദേശത്തു പണിയെടുത്തു നാടിന്റെ സാമ്പത്തിക നട്ടെല്ലായി വര്‍ത്തിക്കുന്ന പ്രവാസി മലയാളികളുടെ ക്ഷേമം അടുത്തകാലം വരെ അധികാരികള്‍ ശ്രദ്ധിച്ചിരുന്നില്ല എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ ഇവരുടെ പുന:രധിവാസവും സാമൂഹിക സുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ ആരംഭിച്ച പ്രവാസിക്ഷേമ പദ്ധതി കൊണ്ടുവന്നിരുന്നത് വേണ്ടത്ര രീതിയില്‍ പ്രവാസികളിലെത്തിക്കാന്‍ കഴിയാതെ വന്നിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി, സംഘടന ക്ഷേമനിധിയുടെ ആനുകൂല്യം കൂടുതല്‍ പേരില്‍ എത്തിക്കുന്നതിനായി സംഘടനാപ്രതിനിധികള്‍ ഖത്തറിന്റെ വിവിധ മേഖലകളിലുള്ള ലേബര്‍ക്യാമ്പ് ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും, ക്ഷേമനിധിയെ കുറിച്ച് ബോധവത്കരണം നടത്തിവരുന്നുണ്ട്.
പ്രവാസി ക്ഷേമനിധിയെ കുറിച്ചുള്ള സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനായി വിളിക്കേണ്ട നമ്പറുകള്‍ ,അഡ്വ. ജാഫര്‍ഖാന്‍ 55628626,77942169.അഡ്വ.അബൂബക്കര്‍ 55071059.മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ 551987804 .സംഘടനയുമായി ബന്ധപ്പെട്ടാല്‍ ക്ഷേമനിധി അംഗത്വത്തിനുള്ള അപേക്ഷാ ഫോമും പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന്റെ ഫോമും സൗജന്യമായി ലഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
1 comment:
കേരളത്തില്‍ ഖത്തര്‍ കോണ്‍സുലേറ്റ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം
Post a Comment