Friday, November 25, 2011
മുഖ്യമന്ത്രിയുടെ സപ്തധാര പദ്ധതി: സംസ്‌കാര ഖത്തര്‍ സ്വാഗതം ചെയ്തു
ദോഹ:ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരുവര്‍ഷത്തെ കര്‍മപരിപാടിയായ സപ്തധാര പദ്ധതിയെ ഖത്തറിലെ മലയാളി പ്രവാസി സംഘടനയായ സംസ്‌കാര ഖത്തര്‍ സ്വാഗതം ചെയ്തു. ഇന്ത്യക്കുപുറത്തും അകത്തുമുള്ള പ്രവാസികളുടെ സഹകരണത്തോടെ സംസ്ഥാനവികസനം എന്ന ലക്ഷ്യവുമായി അടുത്ത മാസം ഗ്ലോബല്‍ എന്‍.ആര്‍ .കെ. മീറ്റ് സംഘടിപ്പിക്കുമെന്നുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രവാസിസമൂഹം പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതന്ന് സംഘടനയുടെ പ്രസിണ്ടന്റ് അഡ്വ.ജാഫര്‍ഖാന്‍ കേച്ചേരി പറഞ്ഞു.കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മാതൃകയില്‍ നാല് പുതിയ കമ്പനികള്‍ രൂപവത്കരിക്കാന്‍ എടുത്ത തീരുമാനം സേവനമേഖല മികച്ചതാക്കാന്‍ കഴിയുമെന്നും ഇത് ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വികസന സാധ്യതകള്‍ ഏറെയുള്ള സംസ്ഥാനമാണ് കേരളമെന്ന് നാട്ടിനകത്തും പുറത്തുമുള്ള നിക്ഷേപകര്‍ സമ്മതിക്കുന്ന കാര്യമാണെങ്കിലും, അവ പരമാവധി പ്രയോജനപ്പെടുത്താന്‍ ഇവര്‍ മുന്നോട്ടുവരണമെങ്കില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചേ മതിയാകൂ. ഇക്കാര്യത്തില്‍ കേരളത്തിന്റെ സ്ഥിതി തൃപ്തികരമല്ല. ഈ യാഥാര്‍ഥ്യം അംഗീകരിച്ച്, റോഡുനിര്‍മാണവും നവീകരണവും അടക്കമുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നടപ്പായാല്‍ ഇത്തരം ആശങ്കകള്‍ അകലുകയും കൂടുതല്‍ നിക്ഷേപകര്‍ കേരളത്തില്‍ എത്തുകയും ചെയ്യുമെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഈ ഒരു വര്‍ഷത്തെ കര്‍മപരിപാടി കേരളത്തിന്റെ സമഗ്രവികസനത്തിനുതകുന്ന ഒട്ടേറെ ഇനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെന്നു പ്രവാസിസമൂഹം സ്വാഗതം ചെയ്യുന്നുവെന്നും സമയബദ്ധമായി നടപ്പാക്കിക്കൊണ്ടാണ് സര്‍ക്കാര്‍ അക്കാര്യത്തിലുള്ള പ്രതിബദ്ധത തെളിയിക്കേണ്ടതെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതോടൊപ്പം കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി, സംഘടന നടത്തി വരുന്ന പ്രവാസി ക്ഷേമനിധിയുടെ ആനുകൂല്യം കൂടുതല്‍ പേരില്‍ എത്തിക്കുന്നതിനായി സംഘടനാപ്രതിനിധികള്‍ ഖത്തറിന്റെ വിവിധ മേഖലകളിലുള്ള ലേബര്‍ക്യാമ്പ് ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും, ക്ഷേമനിധിയെ കുറിച്ച് ബോധവത്കരണം നടത്തിവരുന്നുണ്ട്.
പ്രവാസി ക്ഷേമനിധിയെ കുറിച്ചുള്ള സംശയങ്ങള്‍ക്ക് മറുപടി നല്കുന്നതിനായി വിളിക്കേണ്ട നമ്പറുകള്‍ ,അഡ്വ. ജാഫര്‍ഖാന്‍ 55628626,77942169.അഡ്വ.അബൂബക്കര്‍ 55071059.മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ 551987804 .സംഘടനയുമായി ബന്ധപ്പെട്ടാല്‍ ക്ഷേമനിധി അംഗത്വത്തിനുള്ള അപേക്ഷാ ഫോമും പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന്റെ ഫോമും സൗജന്യമായി ലഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
Subscribe to:
Post Comments (Atom)
1 comment:
ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരുവര്‍ഷത്തെ കര്‍മപരിപാടിയായ സപ്തധാര പദ്ധതിയെ ഖത്തറിലെ മലയാളി പ്രവാസി സംഘടനയായ സംസ്‌കാര ഖത്തര്‍ സ്വാഗതം ചെയ്തു.
Post a Comment