Monday, April 9, 2012
പ്രവാസി ക്ഷേമനിധി പ്രായ പരിധി ഉയര്‍ത്തല്‍ സംസ്കാര ഖത്തറിന്റെ വിജയം
ദോഹ:പ്രവാസി ക്ഷേമനിധി അംഗങ്ങളുടെ പ്രായ പരിധി 55 ല്‍ നിന്ന് 60 ആയി ഉയര്‍ത്തും എന്ന് പ്രവാസി കാര്യമന്ത്രി കെ. സി. ജോസഫിന്റെ പ്രസ്താവന, സംസ്കാര ഖത്തര്‍ നടത്തിയ നിയമ പോരാട്ട ത്തിന്റെ ഫലം ആണെന്ന് പ്രസിഡന്റ് അഡ്വ. ജാഫര്‍ഖാന്‍ കേച്ചരി പറഞ്ഞു.
വിദേശത്ത് ജോലി ചെയ്യുന്നവര്‍, കേരളത്തിനു പുറത്ത് ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്ത് ജോലി സംബന്ധമായി കുറഞ്ഞത് ആറു മാസമായി താമസിക്കുന്നവര്‍, രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് തിരിച്ചു വന്ന് കേരള ത്തില്‍ സ്ഥിര താമസം ആക്കിയവര്‍ എന്നിവര്‍ ക്കാണ് പദ്ധതി യില്‍ അംഗത്വം ലഭിക്കുക. ഇതിനുള്ള പ്രായ പരിധി 18 നും 55 നും മദ്ധ്യേ ആയിരുന്നു. ഇതാണ് ഇപ്പോള്‍ 60 ആക്കി ഉയര്‍ത്താന്‍ തീരുമാനിച്ചത്.
ജീവിതം കാലം മുഴുവന്‍ വിദേശത്തു പണിയെടുത്തു നാടിന്റെ സാമ്പത്തിക നട്ടെല്ലായി വര്‍ത്തിക്കുന്ന പ്രവാസി മലയാളി കളുടെ ക്ഷേമം അടുത്ത കാലം വരെ അധികാരികള്‍ ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ ഇവരുടെ പുനരധിവാസവും സാമൂഹിക സുരക്ഷി തത്വവും ഉറപ്പു വരുത്താന്‍ ആരംഭിച്ച പ്രവാസി ക്ഷേമ പദ്ധതി വേണ്ട രീതിയില്‍ പ്രവാസികളില്‍ എത്തിക്കാന്‍ കഴിയാതെ വന്നു. ഇതിന്റെ അടിസ്ഥാന ത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ അധികമായി, ക്ഷേമനിധി യുടെ ആനുകൂല്യം കൂടുതല്‍ പേരില്‍ എത്തിക്കുന്ന തിനായി സംഘടനാ പ്രതിനിധി കള്‍ ഖത്തറിന്റെ വിവിധ മേഖല കളിലുള്ള ലേബര്‍ ക്യാമ്പ് ഉള്‍പ്പെടെയുള്ള കേന്ദ്ര ങ്ങള് സന്ദര്‍ശിക്കുകയും, ക്ഷേമനിധി യെ കുറിച്ച് ബോധവത്കരണം നടത്തി വരികയും ചെയ്തിരുന്നു.ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിക്ക് എഴുതിയ തുറന്ന കത്തിന്റെ അടിസ്ഥാന ത്തിലാണ് മന്ത്രി ഇങ്ങനെ ഒരു പ്രസ്താവന നടത്തിയത് എന്ന് സെക്രട്ടറി മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ പറഞ്ഞു.
ക്ഷേമനിധി അപേക്ഷാ ഫോറത്തില്‍ കളര്‍ ഫോട്ടോ പതിച്ച് ‘Non Resident Keralite Welfare Fund’ എന്ന പേരില്‍ തിരുവനന്ത പുരത്ത് മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും പ്രാബല്യ ത്തിലുള്ള വിസയോടു കൂടിയ പാസ്പോര്‍ട്ട് കോപ്പിയും സഹിത മാണ് വിദേശ ത്തുള്ളവര്‍ ക്ഷേമ നിധി അംഗത്വ ത്തിന് അപേക്ഷിക്കേണ്ടത്.എമ്പസി അറ്റസ്റ്റേഷന് ഒഴിവാക്കിയ തിനാല്‍ അപേക്ഷാ ഫോറം പൂരിപ്പിച്ച ശേഷം ആവശ്യമായ രേഖകള്‍ സഹിതം The Special Officer, Non Residential Keralite Welfare Fund, Ground Floor, Manikanda Towers, Near Tennis Club, Jawahar Nagar, Thiruvananthapuram 69 50 03 എന്ന വിലാസത്തില്‍ അയച്ചാല്‍ മതി.
ജനന തിയ്യതിയും വയസ്സും തെളിയിക്കാന്‍ പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗി ക്കാവുന്നതാണ്. ഇപ്പോള്‍ വിദേശത്തുള്ള വര്‍ക്കും വിദേശത്തു നിന്ന് നാട്ടില്‍ മടങ്ങി എത്തിയ വര്‍ക്കും ഇന്ത്യ യിലെ മറ്റു സംസ്ഥാന ങ്ങളിലുള്ള വര്‍ക്കും വെവ്വേറെ അപേക്ഷാ ഫോറ ങ്ങളുണ്ട്.അംഗത്വം ലഭിക്കുന്നതോടെ ഒരാള്‍ പ്രതിമാസം 300 രൂപ ക്ഷേമ നിധി ബോര്‍ഡിലേക്ക് അടക്കണം. ഈ സംഖ്യ 60 വയസ് പൂര്‍ത്തി യാകുമ്പോള്‍ അംഗ ങ്ങള്‍ക്ക് തിരിച്ചു നല്‍കുന്നതാണ് പ്രവാസി ക്ഷേമനിധി പദ്ധതി.
പ്രവാസി ക്ഷേമ നിധിയെ കുറിച്ചുള്ള സംശയ ങ്ങള്‍ക്ക് മറുപടി ലഭിക്കുന്നതിനായി ഖത്തറില്‍ ബന്ധപ്പെടുക : അഡ്വ. ജാഫര്‍ഖാന്‍ – 55 62 86 26, 77 94 21 69, അഡ്വ. അബൂബക്കര്‍ – 55 07 10 59, മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ – 55 19 87 804.സംസ്കാര ഖത്തര്‍ ഓഫീസുമായി ബന്ധപ്പെട്ടാല്‍ ക്ഷേമനിധി അംഗത്വ ത്തിനുള്ള അപേക്ഷാ ഫോമും പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന്റെ ഫോമും സൗജന്യമായി ലഭിക്കും.
Subscribe to:
Post Comments (Atom)
1 comment:
പ്രവാസി ക്ഷേമനിധി പ്രായ പരിധി ഉയര്‍ത്തല്‍ സംസ്കാര ഖത്തറിന്റെ വിജയം
Post a Comment