ദോഹ: അന്തരിച്ച പ്രശസ്ത കവി ഡി. വിനയചന്ദ്രന്റെ നിര്യാണത്തില്‍ സംസ്കാര ഖത്തര്‍ അനുശോചിച്ചു. പ്രണയവും രതിയും കവിതകളില്‍ തുറന്നുകാട്ടുന്ന ദാര്‍ശികനായ അദ്ദേഹം ഓരോ യാത്രകളും വ്യത്യസ്ത അനുഭവങ്ങളുടെ പശ്ചാതലത്തില്‍ കവിതകളാക്കി ആവിഷ്കരിക്കുന്നതില്‍ വളരെ സമര്‍ത്ഥനായിരുന്നു അനുശോചനയോഗത്തില്‍ സംഘടനയുടെ സെക്രട്ടറി മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ വിലയിരുത്തി.
1946 മെയ് 16ന് കൊല്ലം ജില്ലയിലെ പടിഞ്ഞാറെ പല്ലടയിലാണ് ഡി. വിനയചന്ദ്രന്റെ ജനനം. കേരളത്തിലെ വിവിധ സര്‍ക്കാര്‍ കലാലയങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുള്ള വിനയചന്ദ്രന് സംസ്ഥാനത്തങ്ങോളമായി വലിയ ശിഷ്യഗണം തന്നെയുണ്ട്. എണ്‍പതുകളില്‍ കേരളത്തിലെ കാമ്പസുകളെ സജീവമാക്കുന്നതില്‍ ഇദ്ദേഹത്തിന്റെകവിതകള്‍ നിര്‍ണായക സ്വാധീനം ചെലുത്തി. അദ്ധ്യാപന രംഗത്ത് നിന്ന്.വിരമിച്ചശേഷം കവിതകളിലൂടെയും നാടന്‍ പാട്ടുകളിലൂടെയുമെല്ലാം സാംസ്‌കാരിക കേരളത്തോട് സംവദിച്ച വിനയചന്ദ്രന്‍ ഒരു സാഹിത്യകാരന്‍ എന്നതിനപ്പുറം മലയാളികളുടെ വിവിധ പ്രശ്‌നങ്ങളില്‍ ഇടപ്പെട്ടുവരുന്നതിനിടക്കായിരുന്നു ഈ അപ്രതീക്ഷിതമായ വിടവാങ്ങല്‍.
മലയാള കവിതയില്‍ അനുഭവങ്ങളുടെ പുതിയ തലം സമ്മാനിച്ച അതുല്യ പ്രതിഭയായ ഇദ്ദേഹം കവിതയുടെ ലോകത്ത് വേറിട്ട സഞ്ചാര പദമൊരുക്കിയ കവിയായിരുന്നു ഡി. വിനയചന്ദ്രനെന്ന് അദ്ധ്യക്ഷനായിരുന്ന അഡ്വ.ജാഫര്‍ ഖാന്‍ പറഞ്ഞു.അഡ്വ.അബൂബക്കര്‍ നന്ദി രേഖപ്പെടുത്തി.
നരകം ഒരു പ്രേമകവിത എഴുതുന്നു എന്ന കവിതാ സമാഹാരത്തിന് 1992 ല്‍കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചു. തുടര്‍ന്ന് ചങ്ങമ്പുഴ പുരസ്്ക്കാരവും 2006ല്‍ ആശാന്‍ സ്മാരക കവിതാ പുരസ്ക്കാരവും ലഭിച്ചു. റഷ്യന്‍ സാംസ്കാരിക കേന്ദ്രത്തിന്റെ സെര്‍ഗെയ് യെസിനിന്‍ അവാര്‍ഡിനു ഡി. വിനയചന്ദ്രന്‍ അര്‍ഹനായിരുന്നു.
1 comment:
അന്തരിച്ച പ്രശസ്ത കവി ഡി. വിനയചന്ദ്രന്റെ നിര്യാണത്തില്‍ സംസ്കാര ഖത്തര്‍ അനുശോചിച്ചു. പ്രണയവും രതിയും കവിതകളില്‍ തുറന്നുകാട്ടുന്ന ദാര്‍ശികനായ അദ്ദേഹം ഓരോ യാത്രകളും വ്യത്യസ്ത അനുഭവങ്ങളുടെ പശ്ചാതലത്തില്‍ കവിതകളാക്കി ആവിഷ്കരിക്കുന്നതില്‍ വളരെ സമര്‍ത്ഥനായിരുന്നു അനുശോചനയോഗത്തില്‍ സംഘടനയുടെ സെക്രട്ടറി മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ വിലയിരുത്തി.
Post a Comment