Wednesday, December 17, 2008

ഖത്തറില്‍ അതിശൈത്യത്തിനു സാധ്യത

ദോഹ:രാജ്യത്ത് വരുംദിവസങ്ങളില്‍ താപനില ഇനിയും കുറയുമെന്നും അതിശൈത്യത്തിനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി

ഗള്‍ഫ് മേഖലയിലേക്ക് സൈബീരിയന്‍ കാറ്റ് അതിശക്തമായി വീശിത്തുടങ്ങുന്നതോടെ മരുപ്രദേശങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും താപനിലയുടെ ഡിഗ്രി സെല്‍ഷ്യസ് 10 ല്‍ താഴെയാകുമെന്നും നിരീക്ഷണകേന്ദ്രം വെളിപ്പെടുത്തി.

അതിശൈത്യത്തെ നേരിടാനുള്ള വസ്ത്രങ്ങള്‍ ജനങ്ങള്‍ കരുതിയിരിക്കണം. രാത്രികാലങ്ങളില്‍ ഇവ ധരിക്കാതെ പുറത്തുപോകുന്നത് അപകടകരമാണെന്നും മുന്നറിയിപ്പില്‍ പറയുന്നു. തണുപ്പിനൊപ്പം അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്.

രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ചെറിയ തോതില്‍ മഴയുണ്ടാകുമെന്നും പറയുന്നു. സീസണില്‍ മഴ ഇടവിട്ട് പെയ്യുന്നതാണെന്നും അതിനാല്‍ ശൈത്യത്തിന് കാഠിന്യമേറുമെന്നും നിരീക്ഷണ കേന്ദ്രം വെളിപ്പെടുത്തി.

ഇന്നത്തെ അന്തരീക്ഷ താപനില 15 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു. ചിലയിടത്ത് ഇത് 12 ഡിഗ്രി സെല്‍ഷ്യസ് ഡിഗ്രിവരെ താഴ്ന്നു. ശൈത്യം മാര്‍ച്ച്മാസം വരെ നീണ്ടുനില്‍ക്കുമെന്നും മുന്നറിയിപ്പുണ്ട്.

1 comment:

Unknown said...

രാജ്യത്ത് വരുംദിവസങ്ങളില്‍ താപനില ഇനിയും കുറയുമെന്നും അതിശൈത്യത്തിനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി