ദോഹ:ഖത്തറിലെ വിവിധ മേഖലകളില്‍ മലയാളി സമൂഹം കാലങ്ങളായി ചെയ്തുവന്ന സേവനങ്ങള്‍ ഖത്തറിനെ പുരോഗതിയിലേക്ക് നയിച്ചിട്ടുണ്ടെന്ന് മന്ത്രി ബിനോയ്‌വിശ്വം അഭിപ്രായപ്പെട്ടു. ഖത്തര്‍ മലയാളി സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമ രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മ,നന്മയുടെ നിറവിലേക്ക് എന്ന ആശയം ഉയര്‍ത്തിപ്പിടിക്കുന്ന ഇത്തരം കൂട്ടായ്മകള്‍ ഏറെ സ്തുത്യര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.
ഖത്തര്‍ തൊഴില്‍ മന്ത്രി സുല്‍ത്താന്‍ ബിന്‍ ഹസ്സന്‍ അല്‍ദാബിത് അലുദ്ദുസരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
അഡ്വ. സി.കെ.മേനോന്‍ അര്‍ബുദരോഗികള്‍ക്കായി 25,000 ഖത്തര്‍ റിയാല്‍ സംഭാവനചെയ്തു. കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല, മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ടി.എം.അഹമ്മദ് കബീര്‍, ഡോ. ഹുസൈന്‍ മടവൂര്‍, ഇന്ത്യന്‍ അമ്പാസഡര്‍ ഡോ. ജോര്‍ജ്‌ജോസഫ് എന്നിവര്‍ സംസാരിച്ചു.
പ്രവാസി സംഗമം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തയ്യാറാക്കിയ നിവേദനം ജനറല്‍ കണ്‍വീനര്‍ യു.ഹുസൈന്‍ മുഹമ്മദ് മന്ത്രി ബിനോയ്‌വിശ്വത്തിന് കൈമാറി. ഡോ. ആസാദ്മൂപ്പന്‍, ഖത്തര്‍ എക്‌സ്‌പോര്‍ട്ട് കമ്പനി മാനേജര്‍ പിറ്റര്‍മാത്യു, പി.എ.ഇബ്രാഹിംഹാജി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മുഖ്യ രക്ഷാധികാരിയായ മുഹമ്മദുണ്ണി ഒളകര അധ്യക്ഷപ്രസംഗം നടത്തി. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് അഡ്വ. ഇസ്മയില്‍ നന്മണ്ട സ്വാഗതവും എം.എ.റസാഖ് നന്ദിയും പറഞ്ഞു.
2 comments:

അതെന്തായാലും,നമുക്കു മലയാളികള്‍ക്ക് ഈ വാര്‍ത്തയില്‍ അഭിമാനിക്കാം അല്ലെ മാഷേ?
Post a Comment