ദോഹ: ഖത്തറിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായി ഇന്ത്യന്‍ മീഡിയ ഫോറം (ഐ എം എഫ്) ഔദ്യോഗികമായി നിലവില്‍ വന്നു. ഗള്‍ഫ് പാരഡൈസ് ഹോട്ടലില്‍ നടന്ന ഹൃസ്വവും പ്രൗഢഗംഭീരവുമായ ചടങ്ങില്‍ വച്ച് ഐ എം എഫ് ന്റെ പിറവി പ്രഖ്യാപിന്നതിന് സാക്ഷിയാവാന്‍ മലയാള ദൃശ്യ മാധ്യമ രംഗത്തെ പ്രഗത്ഭരായ എം വി നികേഷ് കുമാര്‍ (സി ഇ ഇ ഇന്ത്യാവിഷന്) ജോണ്‍ ബ്രിട്ടാസ് (എം ഡി കൈരളി ടിവി) ടി എന്‍ ഗോപകുമാര്‍ (ഏഷ്യനെറ്റ് ടി വി) ഹിഷാം അബ്ദുല്‍സലാം (റേഡിയോ ഏഷ്യ) എന്നിവര്‍ സന്നിഹിതരായിരുന്നു.ഇന്ത്യന്‍ എംബസിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ എം എഫിന്റെ അഡ്ഹോക് സമിതി പ്രസിഡന്റായി ഖത്തറിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ അഹ്മദ് പാതിരിപ്പറ്റയും സെക്രട്ടറിമാരായി പ്രവീണ്‍ കുമാറും നിഷാദ് ഗുരുവായൂരും ട്രഷററായി രാധാകൃഷ്ണനും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വിവിധ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍ക്കൊള്ളുന്ന എക്സിക്യുട്ടീവ് കമ്മറ്റി നിലവില്‍ വന്നിട്ടുണ്ട്.
മാധ്യമ രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മ രൂപപ്പെടുന്നത് മാധ്യമ പ്രവര്‍ത്തനത്തിന്റെ ഗുണമേന്മ വളര്‍ത്താനും പ്രൊഫഷണലിസം കൊണ്ടു വരാനും ഇടയാക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.പ്രവാസികളുടെ പ്രശ്നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും അതിന് പരിഹാരം കാണാനും ഈ കൂട്ടായാമ ഉപകരിക്കുമെന്ന് ഹിഷാം അബ്ദുല്‍സലാം അഭിപ്രായപ്പെട്ടു.സാധാരണക്കാരന്റെ കൂടെ നില്‍ക്കാനും അവരിലേക്ക് ഇറങ്ങിച്ചെല്ലാനും ഐ എം എഫിന് കഴിയണമെന്ന് ടി എന്‍ ഗോപകുമാര്‍ ആവശ്യപ്പെട്ടു.സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭൂമികയായി അല്‍ജസീറയിലൂടെ മാറിയ ഖത്തറിലെ സംഭവവികാസങ്ങള്‍ ലോകത്തിന് അറിയാനും ഇവിടത്തെ പുരോഗതിയിലും വികസനത്തിലും സജീവ സാന്നിധ്യമായ മലയാളികളടക്കമുള്ളവരുടെ നാവാവകാനും ഇവിടത്തെ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിക്കണം.സ്വന്തം കഴിവുകള്‍ വളര്‍ത്തുവാനുള്ള വേദിയായി ഈ സംഘടനയെ ഉപയോഗപ്പെടുത്തണമെന്ന് എം വി നികേഷ് കുമാര്‍ അഭിപ്രായപ്പെട്ടു.
1 comment:

Post a Comment