Sunday, August 12, 2012

സൂഖ് വാഖിഫില്‍ തിരക്കേറി.

ദോഹ:റമദാന്‍ അവസാനത്തോട് അടുത്തപ്പോള്‍ പരമ്പരാഗത വാണിജ്യകേന്ദ്രമായ സൂഖ് വാഖിഫില്‍ തിരക്കേറി. ഏതാണ്ട് ഏഴു പതിറ്റാണ്ടിലേറെ പഴക്കമുള്ള സൂഖ് വാഖിഫ് പൗരാണിക അറബ് ശില്പമാതൃകയില്‍ പുനര്‍ജനിച്ച സൂക്കില്‍ വിനോദസഞ്ചാരികള്‍ ഇഷ്ടകേന്ദ്രമാക്കിയതാണ് ഈ തിരക്കേറാന്‍ കാരണമായത്.

അറബ് സംസ്‌കാരം നിലനില്ക്കുന്ന ആഘോഷപ്പൊലിമ ഈ സൂഖിന് കൈവരുന്നത് റമദാന്‍ രാവുകളിലാണ്. റമദാന്‍ രാത്രിയില്‍ സൂഖിലേക്ക് ജനമൊഴുകിയെത്തുന്നു. അറബ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കൊപ്പം വിദേശികളും ഇവിടെ എത്തുന്നുണ്ട്.പൂര്‍ണമായും വിദേശ ഹോട്ടലുകളുടെ ഒരു നിരതന്നെയാണീ സൂഖിലുള്ളത്. പൗരാണിക അറബ് മാതൃകയിലുള്ള സൂഖിലെ റസ്റ്റോറന്റുകള്‍ റമദാന്‍ രാവുകളില്‍ സജീവമാവുന്നു.

അറബ് കരകൗശലത്തിന്റെ മാസ്മരികതയില്‍ വിരിഞ്ഞ കൗതുക വസ്തുക്കളുടെ ഷോപ്പുകളും സൂഖിന്റെ പയിടത്തും കാണാം. ലബനന്‍, സിറിയ, ഈജിപ്ത്, മോറോക്കോ, ജോര്‍ദാന്‍ തുടങ്ങിയ അറബ് രാജ്യങ്ങളുടെ പ്രശസ്തമായ ഹോട്ടലുകളാണ് ഇതിനകത്ത് പ്രവര്‍ത്തിക്കുന്നത്. ഒപ്പം മലേഷ്യ, ഇന്തോനേഷ്യന്‍ റസ്റ്റോറന്റുകളുമുണ്ട്.വിലക്കുറവിന്റെ ഇളവു പ്രഖ്യാപിച്ചുകൊണ്ട് ഭക്ഷണ വിഭവങ്ങളുടെ വൈവിധ്യം. ഇത് വിതരണം ചെയ്യുന്നതോ പരമ്പരാഗത അറബ് വേഷം ധരിച്ച ഹോട്ടല്‍ ജീവനക്കാരും.

റമദാന്‍ന്റെ പ്രത്യേക വിഭവങ്ങളും പരമ്പരാഗത അറബ് ഭക്ഷണവിഭവങ്ങളും ഈ റസ്റ്റോറന്റുകളില്‍ സുലഭം. അറബ് സംഗീതത്തിന്റെ മാസ്മരികതയില്‍ റമദാന്‍ രാവുകള്‍ക്ക് ജീവന്‍ പകരാനെത്തുന്നവര്‍ ഈ സൂഖിന് ആഘോഷപ്പൊലിമ പകരുന്നു.

2 comments:

Unknown said...

റമദാന്‍ അവസാനത്തോട് അടുത്തപ്പോള്‍ പരമ്പരാഗത വാണിജ്യകേന്ദ്രമായ സൂഖ് വാഖിഫില്‍ തിരക്കേറി. ഏതാണ്ട് ഏഴു പതിറ്റാണ്ടിലേറെ പഴക്കമുള്ള സൂഖ് വാഖിഫ് പൗരാണിക അറബ് ശില്പമാതൃകയില്‍ പുനര്‍ജനിച്ച സൂക്കില്‍ വിനോദസഞ്ചാരികള്‍ ഇഷ്ടകേന്ദ്രമാക്കിയതാണ് ഈ തിരക്കേറാന്‍ കാരണമായത്.

Feroze said...

very useful post !

Find some useful informative blogs below for readers :
Health Kerala
Malabar Islam
Kerala Islam
Earn Money
Kerala Motors
Incredible Keralam
Home Kerala
Agriculture Kerala
Janangalum Sarkarum