ദോഹ:ആഗോള സാമ്പത്തികപ്രതിസന്ധിക്കിടയിലും ഖത്തര്‍ സമ്പദ്വ്യവസ്ഥ 2009ല്‍ 10 % വളര്‍ച്ച കൈവരിക്കുമെന്നു റിയാദ് കേന്ദ്രമായ സാമ്പാ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ പഠന റിപ്പോര്‍ട്ട്.
ദ്രവീകൃത പ്രകൃതി വാതകത്തിന്റെ (എല്‍എന്‍ജി) വര്‍ധിച്ച കയറ്റുമതിയും അടിസ്ഥാനസൌകര്യ വികസനം ലക്ഷ്യമിട്ടുള്ള നയങ്ങളുമാണു സാമ്പത്തികമാന്ദ്യത്തിനിടയിലും ഖത്തറിന്റെ വളര്‍ച്ചയ്ക്കു സഹായകരമായ ഘടകങ്ങളെന്നു റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
2003- 07 കാലയളവില്‍ ഖത്തറിന്റെ മൊത്ത ആഭ്യന്തര ഉല്പാദനം (ജിഡിപി) ശരാശരി 10 % വളര്‍ച്ചയാണു കാട്ടുന്നത്. എല്‍എന്‍ജി കയറ്റുമതി വര്‍ധനയും ഈ വര്‍ഷത്തിന്റെ ആദ്യ ഒന്‍പതു മാസങ്ങളിലെ ഉയര്‍ന്ന എണ്ണവിലയും ഖത്തര്‍ സമ്പദ്വ്യവസ്ഥയുടെ കുതിപ്പിനു സഹായകരമായി.
സുസ്ഥിര വളര്‍ച്ച മൂലം ആളോഹരി വരുമാനം 75,000 ഡോളര്‍ (ഏകദേശം 36.75 ലക്ഷം രൂപ) കടന്നേക്കുമെന്നു സാമ്പാ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിലെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞന് ഹോവാര്‍ഡ് ഹാന്‍ഡി പറഞ്ഞു.











1 comment:
ആഗോള സാമ്പത്തികപ്രതിസന്ധിക്കിടയിലും ഖത്തര്‍ സമ്പദ്വ്യവസ്ഥ 2009ല്‍ 10 % വളര്‍ച്ച കൈവരിക്കുമെന്നു റിയാദ് കേന്ദ്രമായ സാമ്പാ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ പഠന റിപ്പോര്‍ട്ട്.
Post a Comment