Sunday, December 12, 2010

വര്‍ഷത്തെ അറബ് കായിക വ്യക്തിത്വം : ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ആല്‍ഥാനി


ദോഹ: ഖത്തര്‍ ബിഡ് കമ്മിറ്റി ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ആല്‍ഥാനി ഈ വര്‍ഷത്തെ അറബ് കായിക വ്യക്തിത്വമായി തെരഞ്ഞെടുക്കപ്പെട്ടു. 2022 ലോകകപ്പ് മല്‍സരം ഖത്തറിലെത്തിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്.

ഷാര്‍ജ ഭരണാധികാരി സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ഈ വര്‍ഷത്തെ യു.എ.ഇ കായിക വ്യക്തിത്വം. യു.എ.ഇയുടെ ജനപ്രിയ ഫുട്ബാള്‍ താരം അഹമ്മദ് ഖലീലിനെ മികച്ച യുവകളിക്കാരനായി തെരഞ്ഞെടുത്തു. കുവൈത്തിലെ ശൈഖ് നയ്മ അല്‍ അഹമ്മദ് അല്‍ ജബര്‍ അല്‍ സബാഹ്, ജോര്‍ദാനിലെ അലി മുഹമ്മദ് അല്‍ അസി എന്നിവരും വിവിധ പുരസ്‌കാരങ്ങള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ടു.

1 comment:

Unknown said...

ഖത്തര്‍ ബിഡ് കമ്മിറ്റി ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ആല്‍ഥാനി ഈ വര്‍ഷത്തെ അറബ് കായിക വ്യക്തിത്വമായി തെരഞ്ഞെടുക്കപ്പെട്ടു. 2022 ലോകകപ്പ് മല്‍സരം ഖത്തറിലെത്തിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്.