Monday, August 9, 2010

ഖത്തറില്‍ 38 കോടി രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ : ശൈഖ് താനി ബിന്‍ അബ്ദുല്ലാ ഫൗണ്ടേഷന്‍

ദോഹ:38 കോടി രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പരിശുദ്ധ റംസാനില്‍ ഖത്തറിലും വിദേശരാജ്യങ്ങളിലുമായി സംഘടിപ്പിക്കാന്‍ ശൈഖ് താനി ബിന്‍ അബ്ദുല്ലാ ഫൗണ്ടേഷന്‍ ഹ്യുമാനിറ്റേറിയന്‍ സര്‍വീസസ് തീരുമാനിച്ചതായി ജനറല്‍ സെക്രട്ടറി അയീദ് അല്‍ ഖഹ്താനി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

റംസാന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ വിവിധ കേന്ദ്രങ്ങളിലാരംഭിച്ചതായദ്ദേഹം വെളിപ്പെടുത്തി. ഖത്തറിലെ വിദേശ കുടിയേറ്റക്കാര്‍ക്കിടയില്‍ സാമൂഹിക, സാംസ്‌കാരിക, ആരോഗ്യ പരിരക്ഷണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ 15 ദശലക്ഷം ഖത്തര്‍ റിയാല്‍ നീക്കിവെച്ചതായി അദ്ദേഹം പറഞ്ഞു.

ഖത്തറിലെ 1255 അര്‍ഹരായ കുടുംബങ്ങള്‍ക്ക് സഹായമെത്തിക്കും. അല്‍ഖൈര്‍ ബാസ്‌കറ്റ്, അല്‍ എല്‍ദിയ സ്‌കൂള്‍ ബാഗ്‌സ് തുടങ്ങിയ പേരുകളിലാണ് സഹായങ്ങള്‍ വിതരണം ചെയ്യുക.തനിച്ച് താമസിക്കുന്ന അറബികള്‍ക്ക് നോമ്പു തുറപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ ഖത്തറിലെ വിവിധ ഭാഗങ്ങളില്‍ 12 ഇഫ്താര്‍ തമ്പുകള്‍ സ്ഥാപിക്കുന്നുണ്ട്. നാലായിരത്തോളം മാളുകള്‍ക്ക് റംസാനിലെ സഹായങ്ങള്‍ ലഭ്യമാവുമെന്ന് ഖഹ്താനി അറിയിച്ചു.

മറ്റു മതങ്ങളെയും സമുദായങ്ങളെയും ലക്ഷ്യമിട്ടുകൊണ്ട് 33 രാജ്യങ്ങളില്‍ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ആരോഗ്യ പദ്ധതികള്‍ നടപ്പാക്കാന്‍ 15 ദശലക്ഷം ഖത്തര്‍ റിയാല്‍ ചെലവഴിക്കും. ദരിദ്രരാജ്യങ്ങളില്‍ ആരോഗ്യ, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചുവരുന്നുണ്ട്. കോമറോസില്‍ ഖത്തര്‍ ഗവണ്‍മെന്റുമായി സഹകരിച്ച് കുടിവെള്ള, ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാമ്പത്തിക സഹായം നല്‍കുമെന്ന് ഫൗണ്ടേഷന്‍ മേധാവി ഡോ. അലി അക്ബറി പറഞ്ഞു.

1 comment:

Unknown said...

ഖത്തറില്‍ 38 കോടി രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ : ശൈഖ് താനി ബിന്‍ അബ്ദുല്ലാ ഫൗണ്ടേഷന്‍