Monday, January 5, 2009

മുന്‍‌തളിറിന്‍‌റ്റെ ജീവന്‍ അപകടത്തില്‍:‍സഹോദരന്‍ ഉദയ് അല്‍ സൌദി



ദോഹ:ജോര്‍ജ്ബുഷിന് നേരെ ഷൂ എറിഞ്ഞ മാധ്യമ പ്രവര്‍ത്തകന്‍ മുന്‍‌തളിറിന്‍‌റ്റെ ജീവന്‍ അപകടത്തിലാണെന്ന്‍സഹോദരന്‍ ഉദയ് അല്‍ സൌദി.മുന്‍‌തളിര്‍ ക്രൂരമായ പീഡനത്തിനിരയായതയി ദോഹയില്‍ അദേഹം ഒരു അറബ് പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇരുമ്പുദണ്ഡുകൊണ്ട് മര്‍ദ്ദിക്കുകയും ഷോക്കേല്‍പ്പിക്കുകയും സിഗരറ്റ് കുറ്റികൊണ്ട് ചെവി പൊളിപ്പിക്കുകയും, പല്ല്പറിച്ചെടുക്കുകയും, ജോര്‍ജ്ബുഷിനെ ഷൂ എറിഞ്ഞ കൈ അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിടുണ്ടെത്രെ.

പീഡനത്തിന്‍‌റ്റെ പാടുകള്‍ കാണാതിരിക്കാനും ഇല്ലാതാക്കാനും മുന്‍‌തളിറിന്‍‌റ്റെ ദേഹത്ത് പ്രത്യേക ക്രീമുകള്‍ പുരട്ടുന്നുണ്ടെന്ന് ഉദയ് പറയുന്നു.

ഒരു വേള അവനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തെന്ന് പ്രചരിപ്പിക്കാനും ഇറാഖ് അധികൃതര്‍ മടിക്കില്ല. ഈ മാസം പതിനെഞ്ചിന് നടത്താനിരുന്ന വിചാരണ തെരെഞ്ഞെടുപ്പ് തീരും വരെ മാറ്റിവെക്കാനാണ് സര്‍ക്കാര്‍ ശ്രമം.

മുന്‍‌തളിര്‍ ഒരിക്കലും മാപ്പപേക്ഷിച്ചിട്ടില്ല.അത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അദേഹം കൂട്ടിചേര്‍ത്തു.

1 comment:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ജോര്‍ജ്ബുഷിന് നേരെ ഷൂ എറിഞ്ഞ മാധ്യമ പ്രവര്‍ത്തകന്‍ മുന്‍‌തളിറിന്‍‌റ്റെ ജീവന്‍ അപകടത്തിലാണെന്ന്‍സഹോദരന്‍ ഉദയ് അല്‍ സൌദി.മുന്‍‌തളിര്‍ ക്രൂരമായ പീഡനത്തിനിരയായതയി ദോഹയില്‍ അദേഹം ഒരു അറബ് പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.