Tuesday, January 6, 2009

ഗള്‍ഫ് രാജ്യങ്ങള്‍ തണുത്ത് വിറയ്ക്കുന്നു

ദോഹ:ഗള്‍ഫ് രാജ്യങ്ങള്‍ കൂടുതല്‍ തണുപ്പിലേക്ക് നീങ്ങുന്നു. ശക്തമായ വടക്കുപടിഞ്ഞാറന്‍ കടല്‍ക്കാറ്റ് അടിക്കുന്നതു മൂലമാണ് കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കുവൈത്തില്‍ ഇന്നു രാവിലെ പൂജ്യം ഡിഗ്രി സെല്‍സ്യസായിരുന്നു അനുഭവപ്പെട്ടത്. ബഹ്റൈനിലും ഖത്തറിലും പന്ത്രണ്ടും യുഎഇയില്‍ പതിമൂന്നും ഒമാനില്‍ ഇരുപതും ഡിഗ്രി സെല്‍സ്യസ് രേഖപ്പെടുത്തിയപ്പോള്‍ സൌദിയില്‍ അഞ്ച് ഡിഗ്രി സെല്‍സ്യസായിരുന്നയായിരുന്നു താപനില.

ശീതക്കാറ്റു മൂലം നാളെയും ഇതേ കാലാവസ്ഥ തുടരും. നാളെ ആകാശം മേഘാവൃതമായിരിക്കും. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മീന്‍പിടുത്തക്കാര്‍ക്ക് മുന്നറിയിപ്പുണ്ട്. കുവൈത്തില്‍ കൊടും തണുപ്പില്‍ കൃഷിനാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് കൃഷി വകുപ്പ് അറിയിച്ചു.

4 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഗള്‍ഫ് രാജ്യങ്ങള്‍ കൂടുതല്‍ തണുപ്പിലേക്ക് നീങ്ങുന്നു. ശക്തമായ വടക്കുപടിഞ്ഞാറന്‍ കടല്‍ക്കാറ്റ് അടിക്കുന്നതു മൂലമാണ് കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കുവൈത്തില്‍ ഇന്നു രാവിലെ പൂജ്യം ഡിഗ്രി സെല്‍സ്യസായിരുന്നു അനുഭവപ്പെട്ടത്. ബഹ്റൈനിലും ഖത്തറിലും പന്ത്രണ്ടും യുഎഇയില്‍ പതിമൂന്നും ഒമാനില്‍ ഇരുപതും ഡിഗ്രി സെല്‍സ്യസ് രേഖപ്പെടുത്തിയപ്പോള്‍ സൌദിയില്‍ അഞ്ച് ഡിഗ്രി സെല്‍സ്യസായിരുന്നയായിരുന്നു താപനില.

smitha adharsh said...

athey...nalla thanuppu..

smitha adharsh said...

athey...nalla thanuppu..

Unknown said...

ഹ ഹ ...തണുപ്പ് ഇനിയും കൂടിയാല്‍ മൂത്രമോഴിക്കനോക്കെ വലിയ പാടാവും അല്ലെ..?!