Wednesday, January 14, 2009

ഖത്തര്‍ ഇസ്‌ലാമിക് മ്യൂസിയം സന്ദര്‍ശിച്ചത് അരലക്ഷം പേര്‍



ദോഹ:കഴിഞ്ഞ നവംബറില്‍ ഉദ്ഘാടനം ചെയ്ത ഖത്തറിലെ ഇസ്‌ലാമിക് മ്യൂസിയം ഓഫ് ആര്‍ട്ട് അരലക്ഷമാളുകള്‍ ഇതിനകം സന്ദര്‍ശിച്ചതായി അധികൃതര്‍ വെളിപ്പെടുത്തി.

ലോകത്തിലെ ഏറ്റവും വില പിടിപ്പുള്ള പുരാതന വസ്തുക്കളും കാഴ്ചബംഗ്ലാവും കാണാന്‍ ജനങ്ങള്‍ക്കവസരമൊരുക്കുകയാണ് അധികൃതരുടെ ലക്ഷ്യം.

മ്യൂസിയം കാണാന്‍ പ്രവേശനഫീസ് നല്‍കേണ്ടതില്ല. അന്താരാഷ്ട്ര പ്രദര്‍ശനത്തിനൊപ്പവും മറ്റും മാത്രമേ ഫീസ് ഈടാക്കുകയുള്ളൂവെന്നാണ് അധികൃതര്‍ പറയുന്നത്.

ഈ മേഖലയിലെ ഏറ്റവും വലിയ മ്യൂസിയമാണിത്. ഏഴാം നൂറ്റാണ്ടു മുതലുള്ള ഇസ്‌ലാമിന്റെ ചരിത്രം വിപുലമായി ഇവിടെ ചിത്രീകരിച്ചിരുന്നു. ഇസ്‌ലാമിക കലകളുടെ വന്‍ ശേഖരവും മ്യൂസിയത്തിലുണ്ട്.

ഏഴു മുതല്‍ 19-ആം നൂറ്റാണ്ടുവരെയുള്ള ഇസ്‌ലാമിക ചരിത്രം മ്യൂസിയം സന്ദര്‍ശിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ അവസരം ലഭിക്കും.

ദോഹാ നഗരത്തിന്റെ ഹൃദയമായ കോര്‍ണിഷിലാണ് സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കഴിഞ്ഞ നവംബറില്‍ ഉദ്ഘാടനം ചെയ്ത ഖത്തറിലെ ഇസ്‌ലാമിക് മ്യൂസിയം ഓഫ് ആര്‍ട്ട് അരലക്ഷമാളുകള്‍ ഇതിനകം സന്ദര്‍ശിച്ചതായി അധികൃതര്‍ വെളിപ്പെടുത്തി.

ലോകത്തിലെ ഏറ്റവും വില പിടിപ്പുള്ള പുരാതന വസ്തുക്കളും കാഴ്ചബംഗ്ലാവും കാണാന്‍ ജനങ്ങള്‍ക്കവസരമൊരുക്കുകയാണ് അധികൃതരുടെ ലക്ഷ്യം.