Thursday, February 5, 2009

മലയാളികളുടെ അഭിമാനമായി ഡോ. ജോര്‍ജ് ജോസഫ്

ദോഹ:അംബാസഡര്‍മാര്‍ സാധാരണക്കാര്‍ക്ക് പൊതുവെ അന്യമാണ്. ബിസിനസുകാരുടെയും രാഷ്ട്രീയ നേതാക്കളുടെയും മറ്റും സുഹൃത്തുക്കളായാണ് ഇക്കൂട്ടര്‍ അറിയപ്പെടുന്നതുതന്നെ. ഒട്ടും കലര്‍പ്പില്ലാതെ, സാധാരണക്കാരുമായി ഇടപഴകുന്ന വിദേശകാര്യ സര്‍വീസ് ഉദ്യോഗസ്ഥര്‍ അപൂര്‍വമാണ്. സ്ഥാനപതിമാരെക്കുറിച്ച് പൊതുവെയുള്ള ഇത്തരം ആക്ഷേപങ്ങള്‍ക്ക് അപവാദമാണ് ഖത്തറിലെ മുന്‍ ഇന്ത്യന്‍ സ്ഥാനപതിയും മലയാളിയായ ഡോ. ജോര്‍ജ് ജോസഫ്. ഇപ്പോള്‍ ബഹ്റൈനിലെ ഇന്ത്യന്‍ സ്ഥാനപതി.

ഗള്‍ഫ് രാജ്യങ്ങളിലെ സ്ഥാനപതിമാരെ സംബന്ധിച്ചിടത്തോളം സേവനകാലയളവ് പലപ്പോഴും ഉല്ലാസളവേളയായിരിക്കില്ല. നാടും വീടും ഉപേക്ഷിച്ച് ആയിരക്കണക്കിന് സാധാരണക്കാരായ ഭാരതീയര്‍ എല്ലുമുറിയെ പണിയെടുക്കുന്ന മണ്ണാണ്ണിത്. അതുകൊണ്ടുതന്നെ ദിവസേന അഭിമുഖീകരിക്കേണ്ടിവരുന്നത് ശ്രദ്ധയും നീതിയും അര്‍ഹിക്കുന്ന ഒട്ടേറെ പ്രശ്നങ്ങളാണ്. വ്യാപാരപ്രമുഖരും ഉന്നത ഉദ്യോഗസ്ഥരുമെല്ലാം വേഗത്തില്‍ കാര്യങ്ങള്‍ സാധിക്കുമ്പോള്‍ സാധാരണക്കാരന് പലപ്പോഴും സ്ഥാനപതി കാര്യാലയങ്ങള്‍ ബാലികേറാമലയാണ്.

ആര്‍ക്കും സമീപിക്കാവുന്ന ജനസവേന കേന്ദ്രമാണ് എംബസിയെന്ന് തെളിയിക്കാനായിരുന്നു ജോര്‍ജ് ജോസഫിന്റെ ശ്രമം. ഏതു സമയത്തും ഏതൊരാള്‍ക്കും പ്രശ്നങ്ങളുമായും ആവശ്യങ്ങളുമായും സമീപിക്കാനാവുന്ന സാധാരണക്കാരുടെ അംബാസഡറുമായി. അക്ഷരാര്‍ഥത്തില്‍ ജനകീയ അംബാസഡര്‍...മലയാളികളടങ്ങിയ പ്രവാസിസമൂഹം ജോര്‍ജ് ജോസഫിനെ ഖത്തറില്‍നിന്നു യാത്രയാക്കിയത് സ്നേഹവും ആദരവും സമ്മാനിച്ചാണ്.

നയതന്ത്രബന്ധം പുഷ്ടിപ്പെടുത്തുന്നതിനൊപ്പം താഴെത്തട്ടിലുള്ള പ്രവാസികള്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന ദൃഢനിശ്ചയക്കാരനാണ് ജോര്‍ജ് ജോസഫ്. ഗള്‍ഫിലെ പ്രവാസികളില്‍ 80% ആളുകളും ഈ വിഭാഗത്തില്‍പ്പെടുന്നവരാണെന്നും തന്റെ സമയത്തില്‍ 80 ശതമാനവും ഇവര്‍ക്കായി നീക്കിവയ്ക്കാനായതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും ജോര്‍ജ് ജോസഫ് പറഞ്ഞു.

ഒരേ സമയം ഭരണനിര്‍വഹണവും ജനസേവനവും സാധ്യമല്ലെന്നിരിക്കെ ജനസേവകനാകുന്നതിലായിരുന്നു പ്രതിബദ്ധത. കൊച്ചു കൊച്ചു കാര്യങ്ങളാണ് വലിയ സംതൃപ്തി നല്‍കിയത്.

ബഹ്റൈനിലേത് ഗള്‍ഫിലെ അഞ്ചാമത്തെ ദൌത്യമാണ്.ഗള്‍ഫിലെ ആദ്യ പോസ്റ്റിങ് 1996ല്‍ റിയാദിലായിരുന്നു. പിന്നെ ജിദ്ദയില്‍. 2001 മുതല്‍ 2003 വരെ ദുബായില്‍ കോണ്‍സല്‍ ജനറല്‍, ഒടുവില്‍ അംബാസഡറായി ദോഹയില്‍. ഈ കാലയളവില്‍ ഇന്ത്യ- ഖത്തര്‍ ബന്ധത്തില്‍ ഏറെ പുരോഗതിയാണ് രേഖപ്പെടുത്തിയത്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

അംബാസഡര്‍മാര്‍ സാധാരണക്കാര്‍ക്ക് പൊതുവെ അന്യമാണ്. ബിസിനസുകാരുടെയും രാഷ്ട്രീയ നേതാക്കളുടെയും മറ്റും സുഹൃത്തുക്കളായാണ് ഇക്കൂട്ടര്‍ അറിയപ്പെടുന്നതുതന്നെ. ഒട്ടും കലര്‍പ്പില്ലാതെ, സാധാരണക്കാരുമായി ഇടപഴകുന്ന വിദേശകാര്യ സര്‍വീസ് ഉദ്യോഗസ്ഥര്‍ അപൂര്‍വമാണ്. സ്ഥാനപതിമാരെക്കുറിച്ച് പൊതുവെയുള്ള ഇത്തരം ആക്ഷേപങ്ങള്‍ക്ക് അപവാദമാണ് ഖത്തറിലെ മുന്‍ ഇന്ത്യന്‍ സ്ഥാനപതിയും മലയാളിയായ ഡോ. ജോര്‍ജ് ജോസഫ്. ഇപ്പോള്‍ ബഹ്റൈനിലെ ഇന്ത്യന്‍ സ്ഥാനപതി.