Thursday, February 5, 2009

തൊഴിലി‍ല്‍ സ്ത്രീ പങ്കാളിത്തം: ഖത്തറിനു രണ്ടാംസ്ഥാനം

ദോഹ:തൊഴില്‍ വിപണിയിലെ സ്ത്രീ പങ്കാളിത്തത്തിന്റെ കാര്യത്തില്‍ ജി.സി.സി രാജ്യങ്ങളില്‍ ഖത്തര്‍, യു.എ.ഇ എന്നീ‍ രാജ്യങ്ങള്‍ക്ക് രണ്ടാംസ്ഥാനം.ഇതില്‍ ഒന്നാം സ്ഥാനം ബഹ്റൈനും കുവൈത്തിനുമാണ്. ജി.സി.സിയിലെ തൊഴില്‍ വിപണിയില്‍ 15 മുതല്‍ 24 ശതമാനം വരെയാണ് സ്ത്രീ പങ്കാളിത്തം. അബൂദബിയില്‍ നടന്ന എമിറേറ്റ്സ് സെന്റര്‍ ഫോര്‍ സ്റ്റ്രാറ്റജിക് സ്റ്റഡീസ് ആന്റ് റിസര്‍ച്ച് സമ്മേളനത്തില്‍ യു.എ.ഇ സര്‍വകലാശാലയിലെ സെക്രട്ടറി ജനറല്‍ ഡോ. ഫാത്തിമ അല്‍ ഷംസി അറിയിച്ചതാണിത്.

മൂന്നുവര്‍ഷങ്ങള്‍ക്കുള്ളില്‍ സ്ത്രീകളുടെ വിദ്യാഭ്യാസനിലവാരം 90 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. വിദ്യാഭ്യാസത്തില്‍ ഉന്നത വിജയം നേടുന്നവരില്‍ പുരുഷന്മാര്‍ക്കൊപ്പമോ അവരേക്കാള്‍ മുകളിലോ ആണ് ഇന്ന് സ്ത്രീകളുടെ സ്ഥാനം. ഇതുമൂലം ബഹ്റൈന്‍, ഒമാന്‍, കുവൈത്ത്, ഖത്തര്‍, യു.എ.ഇ, സൌദി അറേബ്യഎന്നിവിടങ്ങളില്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ സ്ത്രീ പങ്കാളിത്തം വര്‍ധിച്ചതായും അവര്‍ പറഞ്ഞു. അതേസമയം, ജോലി സമയത്തിന്റെയും മറ്റും കാര്യത്തില്‍ സ്ത്രീകള്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതായും അവര്‍ ചൂണ്ടിക്കാട്ടി.

വിദേശ തൊഴില്‍ശക്തിയോടുള്ള ആശ്രിതത്വം കുറക്കാന്‍ സ്വദേശി സ്ത്രീ പങ്കാളിത്തം സഹായകമാകുന്നുണ്ട്. സ്കൂളുകളിലും പരിശീലന സ്ഥാപനങ്ങളിലും നിര്‍ണായക സ്ഥാനങ്ങളില്‍ സ്വദേശി സ്ത്രീകളെ നിയമിച്ച് സ്വദേശിവത്കരണത്തിന്റെ തോത് കൂട്ടാനാകുമെന്ന് അവര്‍ പറഞ്ഞു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

തൊഴില്‍ വിപണിയിലെ സ്ത്രീ പങ്കാളിത്തത്തിന്റെ കാര്യത്തില്‍ ജി.സി.സി രാജ്യങ്ങളില്‍ ഖത്തര്‍, യു.എ.ഇ എന്നീ‍ രാജ്യങ്ങള്‍ക്ക് രണ്ടാംസ്ഥാനം.ഇതില്‍ ഒന്നാം സ്ഥാനം ബഹ്റൈനും കുവൈത്തിനുമാണ്. ജി.സി.സിയിലെ തൊഴില്‍ വിപണിയില്‍ 15 മുതല്‍ 24 ശതമാനം വരെയാണ് സ്ത്രീ പങ്കാളിത്തം. അബൂദബിയില്‍ നടന്ന എമിറേറ്റ്സ് സെന്റര്‍ ഫോര്‍ സ്റ്റ്രാറ്റജിക് സ്റ്റഡീസ് ആന്റ് റിസര്‍ച്ച് സമ്മേളനത്തില്‍ യു.എ.ഇ സര്‍വകലാശാലയിലെ സെക്രട്ടറി ജനറല്‍ ഡോ. ഫാത്തിമ അല്‍ ഷംസി അറിയിച്ചതാണിത്.