Thursday, February 5, 2009

രണ്ട് മക്കളും ഒരു മരുമകനും

ദോഹ:മുന്‍ ഖത്തര്‍ അംബാസഡറും ഇപ്പോള്‍ ബഹ്റൈനില്‍ അംബാസഡറുമായ ഡോ:ജോര്‍ജ് ജോസഫ് ജി.സി.സി.യിലെ ഏക മലയാളി സ്ഥാനപതിയാണ്.

ഏതാനും ദിവസങ്ങള്‍ കഴിയുമ്പോഴേക്കും മറ്റൊരു മലയാളികൂടിയെത്തും. ജോര്‍ജ് ജോസഫിന്റെ പിന്‍ഗാമിയായി ദോഹയില്‍ എത്തുന്ന ദീപാ ഗോപാലന്‍ വാധ്വ.

ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ അനില്‍ വാധ്വയുടെ പ്രിയതമകൂടിയായ ദീപ കണ്ണൂര്‍ക്കാരിയാണ്.

ദുബായിലെ കോണ്‍സല്‍ ജനറല്‍ വേണു രാജാമണിയാണ് മറ്റൊരു മലയാളി സാന്നിധ്യം. ഇനി ഗള്‍ഫില്‍ മലയാളത്തിന്റെ അഭിമാനമായി രണ്ട് അംബാസഡര്‍മാര്‍,ഒരു അംബാസഡര്‍ മരുമകനും ഒപ്പം ഒരു കോണ്‍സല്‍ ജനറലും.

2 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

മുന്‍ ഖത്തര്‍ അംബാസഡറും ഇപ്പോള്‍ ബഹ്റൈനില്‍ അംബാസഡറുമായ ഡോ:ജോര്‍ജ് ജോസഫ് ജി.സി.സി.യിലെ ഏക മലയാളി സ്ഥാനപതിയാണ്.

വെളിച്ചപ്പാട് said...

അതെന്തായാലും നന്നായി.