Friday, February 27, 2009

അന്ന ഗ്രൂപ്പിന്റെ സാറാസ് ഉല്‍പന്നങ്ങളുടെ വിതരണോദ്ഘാടനം നടത്തി

ദോഹ:കേരളത്തിലെ ബഹുമുഖസംരംഭകരായ അന്ന ഗ്രൂപ്പിന്റെ സാറാസ് ഉല്‍പന്നങ്ങളുടെ ദോഹയിലെ വിതരണോദ്ഘാടനം താജ് പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഗ്രാന്റ് മാര്‍ട്ട് ട്രേഡിംഗ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ നിര്‍വഹിച്ചു.

സൌദി ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജിംഗ് ഡയറക്ടര്‍ എന്‍.കെ. എം. മുസ്തഫയാണ് ആദ്യ വില്‍പന സ്വീകരിച്ചത്. കഴിഞ്ഞ മൂന്ന് പതിറ്റാണ് ടുകളായി ജനങ്ങളുടെ വിശ്വാസമാര്‍ജിച്ച ഗ്രാന്റ് മാര്‍ട്ട് ഗ്രൂപ്പിന്റെ ഈ സംരംഭവുമായി സഹകരിക്കുവാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ് ടെന്ന് ചടങ്ങില്‍ സംസാരിച്ച മുസ്തഫ പറഞ്ഞു.

ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ മൊത്ത വ്യാപാര രംഗത്തും ചില്ലറ വില്‍പനയിലും ശ്രദ്ധേയമായ സാന്നിധ്യമുറപ്പിച്ച ഗ്രാന്റ് മാര്‍ട്ട് ട്രേഡിംഗ് കമ്പനി ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ പരിഗണിച്ചാണ് മുന്നോട്ടുകുതിക്കുന്നതെ ന്നും അനുകൂലമായ സ്ഥലവും സാഹചര്യവും ഒത്തുവന്നാല്‍ കൂടുതല്‍ സംരംഭങ്ങള്‍ തുടങ്ങുവാന്‍ താല്‍പര്യമുണ് ടെന്നും ചടങ്ങ് നിയന്ത്രിച്ച കമ്പനി കോര്‍പറേറ്റ് പര്‍ച്ചേസ് മാനേജര്‍ സുബൈര്‍ മട്ടൂണ്‍ പറഞ്ഞു.

സെയില്‍സ് മാനേജര്‍ ദിലീപ് ജോസഫ്, ജനറല്‍ മാനേജര്‍ ഷൌക്കത്തലി, അസിസ്റന്റ് ഫൈനാന്‍സ് കണ്‍ട്രോളര്‍ മുഹമ്മദലി , ഡയറക്ടര്‍ ബോഡ് അംഗങ്ങള്‍, ബ്രാന്റ് മാനേജര്‍മാര്‍ തുടങ്ങി നിരവധി പേര്‍ പരിപാടിയില്‍ സംബന്ധിച്ചു.

1 comment:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

കേരളത്തിലെ ബഹുമുഖസംരംഭകരായ അന്ന ഗ്രൂപ്പിന്റെ സാറാസ് ഉല്‍പന്നങ്ങളുടെ ദോഹയിലെ വിതരണോദ്ഘാടനം താജ് പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഗ്രാന്റ് മാര്‍ട്ട് ട്രേഡിംഗ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ നിര്‍വഹിച്ചു.