Friday, February 27, 2009

ഖത്തറില്‍ ചൊവ്വാഴ്ച ഊര്‍ജസംരംക്ഷണദിനം

ദോഹ:ഊര്‍ജ ബോധവല്‍കരണത്തിന്റെ ഭാഗമായി അടുത്ത ചൊവ്വാഴ്ച വിളക്കണയ്ക്കല്‍ ദിനമായി ആചരിക്കാന്‍ ഖത്തര്‍ ഒളിംപിക്കമ്മിറ്റിയുടെ (ക്യൂഒസി) ആഹ്വാനം.

അന്നേ ദിവസം അരമണിക്കൂര്‍ നേരം രണ്ടു ഘട്ടങ്ങളിലായാണ് ഇതു നടപ്പാക്കുക. സ്കൂളുകള്‍ രാവിലെ പത്തു മുതലും ക്യൂഒസി വൈകിട്ട് ഏഴുമുതലും അരമണിക്കൂര്‍ നേരം വിളക്കുകള്‍ അണയ്ക്കും. പൊതുജനങ്ങളും ഇതില്‍ പങ്കുചേരണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

ഖത്തര്‍ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണ് വിളക്കണയ്ക്കല്‍ദിനം ആചരിക്കുന്നത്. ഇതു കൂടാതെ, 'കായികമല്‍സരങ്ങളും പരിസ്ഥിതിയും എന്നതാണ് സ്കൂളുകളില്‍ ഒളിംപിക് ദിനപ്രമേയമായി തിരഞ്ഞെടുത്തിരിക്കുന്നത്. മാര്‍ച്ച് 28 ന് 'ഭൂമിക്കായി ഒരു മണിക്കൂര്‍ എന്ന ഉൌര്‍ജസംരക്ഷണ പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്.

1 comment:

വി. കെ ആദര്‍ശ് said...

മാഷെ ഈ ന്യൂസ് ഞാന്‍ urjasamrakshanam.org എന്ന വെബ് പോര്‍ട്ടലില്‍ ബ്ലോഗ് എന്ന തലക്കെട്ടില്‍ ചേര്‍ത്തിട്ടുണ്ട്. വാര്‍ത്ത കണ്ടപ്പോള്‍ അത്രയ്ക്ക് ഇഷ്ടപ്പെട്ടതിനാല്‍ അനുമതി ചോദിക്കുന്നത് ഇവിടെയായതില്‍ ക്ഷമിക്കുക. വല്ലപ്പോഴും ഈ പോര്‍ട്ടലിലേക്ക് വിവരങ്ങള്‍ തരികയും സന്ദര്‍ശിക്കുകയും ചെയ്യുമല്ലോ.
ഇഷ്‌ടത്തോടെ
വികെ ആദര്‍ശ്