Friday, February 27, 2009

ഗാര്‍ഡന്‍ ഫുഡ് ഫെസ്റിവല്‍ നാളെ തുടങ്ങും

ദോഹ:ഗള്‍ഫിലെ പ്രമുഖ ഇന്ത്യന്‍ റസ്റോറന്റ് ശൃംഖലയായ ഗാര്‍ഡന്‍ ഗ്രൂപ്പ് ഒരുക്കുന്ന പ്രഥമ പ്രീ സമ്മര്‍ ഫുഡ് ഫെസ്റിവല്‍ ഈ മാസം 28 ന് ആരംഭിക്കും.

ഖത്തറില്‍ മുശൈരിബ് സ്ട്രീറ്റിലെ ലീ മരേജ് എക്സിക്യൂട്ടീവ് റസിഡന്‍സിയിലുള്ള ഗാര്‍ഡന്‍ ഹൈദറാബാദിയിലും അല്‍ ഖോറിലെ ഗാര്‍ഡനിലുമാണ് ഫെസ്റിവല്‍ നടക്കുക.

ഗാര്‍ഡന്‍ ഗ്രൂപ്പിന്റെ ബഹറൈന്‍, ദുബൈ ശാഖകളിലും സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആധികാരികമായ ഇന്ത്യന്‍ ഭക്ഷണവൈവിധ്യങ്ങളാസ്വദിക്കാന്‍ സൌകര്യപ്പെടുന്ന രീതിയിലാണ് ഫുഡ് ഫെസ്റിവല്‍ സംവിധാനിച്ചിരിക്കുന്നതെന്ന് ഗാര്‍ഡന്‍ ഗ്രൂപ്പ് ഓഫ് റസ്റോറന്റ്സ് മാനേജിംഗ് ഡയറക്ടര്‍ യൂനുസ് സലീം വാപ്പാട്ട് പറഞ്ഞു.

കഴിഞ്ഞ ആറ് വര്‍ഷങ്ങളായി വേനലവധി സമയത്ത് ഗാര്‍ഡന്‍ നടത്തിവരുന്ന സമ്മര്‍ ഇന്‍ ഗാര്‍ഡന്റെ ഓരോ എഡിഷനും ധാരാളം സ്വദേശികളേയും വിദേശികളേയും ആകര്‍ഷിച്ചിട്ടുണ്ട്. പ്രീ സമ്മര്‍ ഫെസ്റിവലും ഭക്ഷണപ്രിയരുടെ പിന്തുണ നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെ ന്ന് യൂനുസ് പറഞ്ഞു.

നിത്യവും വൈകുന്നേരം 6.30 മുതല്‍ 11.30 വരെ ഗുണനിലവാരമുള്ള ഇന്ത്യന്‍ ഭക്ഷണവൈവിധ്യമാസ്വദിക്കാനുള്ള അവസരമാണ് ഈ ഭക്ഷണമേള നല്‍കുക ഇന്ത്യയിലും ഗള്‍ഫിലും വിവിധ റസ്റോറന്റുകളില്‍ മികച്ച സേവനം കാഴ്ചവെച്ച ലക്നോ സ്വദേശി കലീമുദ്ധീന്‍ ശൈഖാണ് ഫെസ്റിവലിന്റെ പാചകങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

ഒരു മാസം നീണ് ടുനില്‍ക്കുന്ന ഭക്ഷോല്‍സവം രണ് ട് ഭാഗങ്ങളായാണ് സംവിധാനിച്ചിരിക്കുന്നത്. ആദ്യത്തെ പതിനഞ്ച് ദിവസങ്ങളില്‍ ലീമരേജില്‍ കബാബ്, ബിരിയാണി ഫെസ്റിവലായിരിക്കും.

ഈ സമയത്ത് അല്‍ ഖോറില്‍ തട്ടുകട (കേരള ഫുഡ് ) ഫെസ്റിവലാണ് നടക്കുക. രണ് ടാം പകുതിയില്‍ ലീ മരേജില്‍ കേരള ഫുഡ്ഫെസ്റിവലും അല്‍ ഖോറില്‍ കബാബ്, ബിരിയാണി ഫെസ്റിവലുമായിരിക്കും

കൂട്ടുകാരുമൊത്തും കുടുംബസമേതവും സ്നേഹവായ്പുകള്‍ വിനിമയം നടത്താനും ഒന്നിച്ച് ആഹാരം കഴിക്കുവാനും സൌകര്യപ്പെടുത്തി കുടുംബസംഗമവേദിയായി മാറിയ ഗാര്‍ഡന്‍ റസ്റോറന്റ് മലയാളികളുടെ മാത്രമല്ല ഖത്തരികളും വിദേശികളുമടങ്ങുന്ന നിരവധി ഉപഭോക്താക്കളുടെ മനസില്‍ ഇടം നേടിയ സ്ഥാപനമാണ്.

മുന്‍ വര്‍ഷങ്ങളില്‍ ഗാര്‍ഡന്‍ റസ്റോറന്റ നടത്തിയ ഭക്ഷ്യമേളകളില്‍ നിന്നും പാഠമുള്‍കൊണ് ടും ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ കണക്കിലെടുത്തും കൂടുതല്‍ തയ്യാറെടുപ്പുകളോടെയാണ് ഈ വര്‍ഷത്തെ ഭക്ഷ്യമേള സംവിധാനിച്ചിരിക്കുന്നതെ ന്ന് വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ച ഗാര്‍ഡന്‍ ഓപറേഷന്‍സ് മാനേജര്‍ ജെ ഫ്രി തോംസണ്‍ പറഞ്ഞു.

ഔദ്യോഗികമായി ഇന്ത്യന്‍ ഭക്ഷണങ്ങള്‍ മാത്രം വിതരണം ചെയ്യുന്നതിലൂടെ ഖ്യാതി നേടിയ ഗാര്‍ഡന്‍ റസ്റോറന്റില്‍ ഭക്ഷ്യമേള ഓരോരുത്തര്‍ക്കും വേറിട്ട ഒരു അനുഭവമായിരിക്കും.ജനങ്ങള്‍ നല്‍കിയ അംഗീകാരങ്ങളും സ്വീകാര്യതയും വിനയാന്യിതം സ്വീകരിച്ച് കൂടുതല്‍ മികച്ച ഭക്ഷ്യമേളയാണ് ഈ വര്‍ഷം ഗാര്‍ഡന്‍ റസ്റോറന്റ് തയ്യാറാക്കിയിട്ടുള്ളത്.

1 comment:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ഗള്‍ഫിലെ പ്രമുഖ ഇന്ത്യന്‍ റസ്റോറന്റ് ശൃംഖലയായ ഗാര്‍ഡന്‍ ഗ്രൂപ്പ് ഒരുക്കുന്ന പ്രഥമ പ്രീ സമ്മര്‍ ഫുഡ് ഫെസ്റിവല്‍ ഈ മാസം 28 ന് ആരംഭിക്കും.

ഖത്തറില്‍ മുശൈരിബ് സ്ട്രീറ്റിലെ ലീ മരേജ് എക്സിക്യൂട്ടീവ് റസിഡന്‍സിയിലുള്ള ഗാര്‍ഡന്‍ ഹൈദറാബാദിയിലും അല്‍ ഖോറിലെ ഗാര്‍ഡനിലുമാണ് ഫെസ്റിവല്‍ നടക്കുക.