Sunday, March 1, 2009
നസീം അല്‍റബീഹ് മെഡിക്കല്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു
ദോഹ:ഗള്‍ഫിലെ മികച്ച മെഡിക്കല്‍ ഗ്രൂപ്പായ ഷിഫാ ആല്ജസീറയുടെ രണ്ടാമത് ശാഖ നസീം അല്‍റബീഹ് മെഡിക്കല്‍ സെന്റര്‍ ഖത്തറില്‍ ആരംഭിച്ചു. ഡിറിങ് റോഡില്‍ ബിര്‍ള പബ്ലിക് സ്കൂളിന് എതിര്‍വശത്ത് വെള്ളിയാഴ്ച വൈകിട്ടാണ് ശാഖ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.
ഷിഫാ അല്‍ജസീറ ഗ്രൂപ്പിന്റെ ജനറല്‍ മാനേജര്‍ കെ.ടി.റബീഉള്ളയുടെ അധ്യക്ഷതയില്‍ ഗള്‍ഫ് വ്യവസായി ഗള്‍ഫാര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന നിര്‍വാഹകസമിതിയംഗം പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ്തങ്ങള്‍ മുഖ്യാതിഥിയായിരുന്നു. ദോഹ നസീം അല്‍റബീഹ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഡോ. അബ്ദുസമദ് അതിഥികളെ സ്വീകരിച്ചു.
പരിശോധനാഫീസ് വാങ്ങാതെയുള്ള ചികിത്സാ സംവിധാനം മാര്‍ച്ച് എട്ടുവരെ തുടരും. താഴ്ന്ന വരുമാനക്കാര്‍ക്കായി അഞ്ചു ലക്ഷം പ്രത്യേക മെഡിക്കല്‍ കെയര്‍ കാര്‍ഡുകളും ഗ്രൂപ്പ് പുറത്തിറക്കിയിട്ടുണ്ട്. ലേബര്‍ ക്യാമ്പുകളില്‍ ഇവ എത്തിക്കാനും സംവിധാനമൊരുക്കിയിട്ടുണ്ട്. ജനറല്‍, ദന്തല്‍ ഡോക്ടര്‍മാര്‍ക്ക് 20 റിയാലും സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് 30 റിയാലും ആണ് കാര്‍ഡ് മുഖേന ലഭ്യമാവുന്ന ആനുകൂല്യം.
ലുലു ഖത്തര്‍ റീജ്യണല്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍താഫ്, എം.ഇ.എസ്. മാനേജിങ് കമ്മിറ്റി പ്രസിഡന്റ് കെ.പി.അബ്ദുല്‍ഹമീദ്, ഇന്ത്യന്‍ കമ്യൂണിസ്റ്റ് ബെനവലന്റ് ഫണ്ട് പ്രസിഡന്റ് ഡോ.മോഹന്‍തോമസ്, നോര്‍ക്ക റൂട്സ് ഡയറക്ടര്‍ കെ.കെ.ശങ്കരന്, അല്‍റഫാ പോളിക്ലിനിക് മാനേജിങ് ഡയറക്ടര്‍ ഡോ.സമീര്മൂപ്പന്, കേരളാ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് എ.വി.അബൂബക്കര്‍ അല്‍ഖാസിമി, എ.പി.അബ്ദുര്‍റഹ്മാന്‍, സിദ്ധിഖ് വലിയകത്ത്, ബ്രിഗേഡിയര്‍ യൂസുഫ് അല്‍ജാസിം, എസ്.എ.എം.ബഷീര്‍, ലെഫ്റ്റനന്റ് കേണല്‍ അബ്ദുല്ലാ ഉബൈദലി, അലി പള്ളിയത്ത്, ശംസുദ്ദീന്‍ ഒളകര, കെ.പി.നൂറുദ്ദീന്‍, അടിയോട്ടില്‍ അഹ്മദ്, കുഞ്ഞിമുഹമ്മദ് പേരാമ്പ്ര, അഡ്വ. വണ്ടൂര്‍ അബൂബക്കര്‍, നിഅ്മത്തുല്ല കോട്ടക്കല്‍, എം.പി.ഷാഫിഹാജി, ഇബ്രാഹിം അല്‍ഫര്‍ദാന്‍, കെ.കെ.ഉസ്മാന്, സമദ് നരിപ്പറ്റ വിവിധ സ്ഥലങ്ങളിലെ ഷിഫാ അല്‍ജസീറാ ഗ്രൂപ്പിന്റെ സാരഥികളായ ലത്തീഫ് കാസര്‍ഗോഡ് (മസ്കറ്റ്), ഇബ്രാഹിംകുട്ടി (കുവൈത്ത്), കെ.ടി.മുഹമ്മദലി, ഡോ.സുബ്രഹ്മണ്യന്, മൂസ അഹ്മദ് (ബഹ്റൈന്‍), വി.കെ.സമദ് (ജിദ്ദ), മുജീബ് അടാട്ടില്‍ (ബഹ്റൈന്‍), അഷ്റഫ് വേങ്ങാട്ട് (റിയാദ്), പേഴ്സണല്‍ മാനേജര്‍ കെ.പി.സക്കീര്‍, ഫിനാന്‍സ് മാനേജര്‍ കെ.ടി.മുഹമ്മദ്കോയ, നസീം അല്‍റബീഹ് ദോഹ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. രവീന്ദ്രന്‍നായര്‍, ഡോ.ഹാരിദ് മുഹമ്മദ്, ഡോ.ഇഖ്ബാല്‍, ഡോ.ബോബി കുര്യന്, ഡോ. അജിത്കുമാര്‍, ഡോ.നിസ, ഡോ.വസീര്‍ അഹ്മദ്, സി.എച്ച്.ഇബ്രാഹിം, അഷ്റഫ് മഞ്ചേരി, ഫൈസല്‍ കോടൂര് തുടങ്ങിയവര്‍ സംബന്ധിച്ചു.
Subscribe to:
Post Comments (Atom)
1 comment:
ഗള്‍ഫിലെ മികച്ച മെഡിക്കല്‍ ഗ്രൂപ്പായ ഷിഫാ ആല്ജസീറയുടെ രണ്ടാമത് ശാഖ നസീം അല്‍റബീഹ് മെഡിക്കല്‍ സെന്റര്‍ ഖത്തറില്‍ ആരംഭിച്ചു. ഡിറിങ് റോഡില്‍ ബിര്‍ള പബ്ലിക് സ്കൂളിന് എതിര്‍വശത്ത് വെള്ളിയാഴ്ച വൈകിട്ടാണ് ശാഖ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.
Post a Comment