Monday, March 2, 2009

ഖത്തറില്‍ ഇലക്ട്രോണിക് ഉല്‍പ്പന്ന വിപണിക്ക് ഇടിവ്

ദോഹ:ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം ഖത്തറില്‍ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെയും ഗൃഹോപകരണങ്ങളുടെയുംവിപണിയെ സാരമായി ബാധിച്ചെന്ന് റിപ്പോര്‍ട്ട്.

പൂര്‍ണ സജ്ജമാക്കിയ ഫ്ലാറ്റുകള്‍ വാടകയ്ക്ക് എടുക്കുന്നതിലെ വിമുഖതയാണ് ഇലക്ട്രോണിക് ഉല്‍പ്പന്ന വിപണിക്ക് തിരിച്ചടിയായത്. ഇതു മൂലം റിയല്‍ എസ്റ്റേറ്റ് രംഗത്തെ മുന്‍നിര സ്ഥാപനങ്ങള്‍ പണി പൂര്‍ത്തീകരിച്ച കെട്ടിടങ്ങളുടെ വില്‍പ്പന കുറച്ചിരിക്കുകയാണ്.

വമ്പന്‍ അപ്പാര്‍ട്ടുമെന്റുകള്‍ക്ക് മാത്രമല്ല ഇടത്തരം വില്ലകള്‍ക്കും ഫ്ലാറ്റുകള്‍ക്കും ഖത്തറില്‍ വാടക വന്‍ തോതില്‍ കുറഞ്ഞിട്ടുണ്ട്. ഏതാനം മാസം മുന്‍പ് 3500 ഖത്തര്‍ റിയാല്‍ വാടക ഉണ്ടായിരുന്ന ഹാളും അടുക്കളയും ബാത്തു റൂം സൌകര്യത്തോടുള്ള ഫ്ലാറ്റിന് ഇപ്പോള്‍ 2000-2500 റിയാലാണ് വാടക നിരക്ക് .

വാടക നിരക്ക് കൂടിയ കാലത്ത് ഉപയോക്താക്കളില്‍ നിന്നു പൂര്‍ണ സജ്ജമാക്കിയ ഫ്ലാറ്റുകള്‍ക്ക് വാങ്ങിയിരുന്ന തുകയില്‍ നല്ലൊരു ശതമാനം ഇലക്ട്രോണിക് സാധനങ്ങള്‍ വാങ്ങുന്നതിനായിരുന്നു ചെലവിട്ടിരുന്നത്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം ഖത്തറില്‍ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെയും ഗൃഹോപകരണങ്ങളുടെയുംവിപണിയെ സാരമായി ബാധിച്ചെന്ന് റിപ്പോര്‍ട്ട്.