Wednesday, April 8, 2009

വിദ്യാര്‍ഥി ഖത്തറില്‍ കുഴഞ്ഞു വീണുമരിച്ചു

ദോഹ:ഗുരുവായൂര്‍ എടപ്പുള്ളി സ്വദേശി അഷ്റഫ് കാരെക്കാടിന്റെ മകന്‍ ആദില്‍ അഷ്റഫ് (ഒന്‍പത്) കുഴഞ്ഞുവീണു മരിച്ചു.

ഖത്തറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്കൂളില്‍ ആറാം ക്ളാസ് വിദ്യാര്‍ഥിയാണ്. രാവിലെ ക്ളാസില്‍ തലകറങ്ങി വീണതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണു മരണം.

സഹോദരി റഹീദയും ഭര്‍ത്താവ് സലിം ഷിനാസും ഖത്തറിലുണ്ട്. ദില്‍ഷാദ് (എന്‍ജിനീയറിങ് വിദ്യാര്‍ഥി, സേലം) മറ്റൊരു സഹോദരനാണ്. കബറടക്കം നടത്തി.

1 comment:

Unknown said...

ഗുരുവായൂര്‍ എടപ്പുള്ളി സ്വദേശി അഷ്റഫ് കാരെക്കാടിന്റെ മകന്‍ ആദില്‍ അഷ്റഫ് (ഒന്‍പത്) കുഴഞ്ഞുവീണു മരിച്ചു.