Wednesday, April 28, 2010

ഫ്രന്‍ഡ്‌സ് ഓഫ് തൃശ്ശൂര്‍ രക്തദാനക്യാമ്പ് വെള്ളിയാഴ്ച്ച

ദോഹ: ഫ്രന്‍ഡ്‌സ് ഓഫ് തൃശ്ശൂര്‍ സംഘടിപ്പിക്കുന്ന രക്തദാനക്യാമ്പും ആരോഗ്യബോധവത്കരണക്യാമ്പും 30ന് ബിര്‍ള പബ്ലിക് സ്‌കൂളില്‍ നടക്കും. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, ഖത്തര്‍ ഡയബറ്റിക് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

രാവിലെ 9.30ന് ബിര്‍ള പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി അനില്‍ നൗട്ടിയല്‍ രക്തദാനക്യാമ്പ് ഉദ്ഘാടനംചെയ്യും. ഡോ. സമീര്‍ കലന്തന്‍, ഡോ. മോഹന്‍തോമസ് ആന്‍ഡ് ലൂക്കോസ് ചാക്കോ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുന്ന ചടങ്ങിനെത്തുടര്‍ന്ന് ഫ്രന്‍ഡ്‌സ് ഓഫ് തൃശ്ശൂരിന്റെ സ്ത്രീകള്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ രക്തദാനകര്‍മം നിര്‍വഹിക്കും.

ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കുന്ന ആരോഗ്യ ബോധവത്കരണക്യാമ്പില്‍ പ്രവാസികളും കുടുംബപ്രശ്‌നങ്ങളും എന്ന വിഷയത്തില്‍ ഡോ. പി.പി. മുഹമ്മദ്ഹസ്സന്‍ ക്ലാസ്സെടുക്കും. ഖത്തര്‍ ഡയബറ്റിക് അസോസിയേഷന്‍ സജ്ജമാക്കുന്ന പ്രത്യേക കൗണ്ടറുകളില്‍ ബ്ലഡ്ഷുഗര്‍, രക്തസമ്മര്‍ദം എന്നിവയുടെ സൗജന്യപരിശോധനയും ഒരുക്കിയിട്ടുണ്ട്. താത്പര്യമുള്ളവര്‍ 4317273, 5864454, 6008632 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

1 comment:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ഫ്രന്‍ഡ്‌സ് ഓഫ് തൃശ്ശൂര്‍ സംഘടിപ്പിക്കുന്ന രക്തദാനക്യാമ്പും ആരോഗ്യബോധവത്കരണക്യാമ്പും 30ന് ബിര്‍ള പബ്ലിക് സ്‌കൂളില്‍ നടക്കും. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, ഖത്തര്‍ ഡയബറ്റിക് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.