Thursday, February 25, 2010

“ദോഹാകൂട്ടം” സംഘടിപ്പിക്കുന്ന ഫോട്ടൊ എക്സിബിഷന്‍ നാളെ



ദോഹ:ക്യാമറച്ചില്ലുകള്‍ നെഞ്ചോട് ചേര്‍ത്തുവക്കുന്ന ഒരുപറ്റം ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍മാരുടെ ദോഹയിലെ കൂട്ടായ്മയായ ‘ദോഹാകൂട്ടം‘ സംഘടിപ്പിക്കുന്ന ഫോട്ടൊ എക്സിബിഷന്‍ നാളെ നടക്കും.

ഖത്തരിലെ പ്രമുഖ ഷോപ്പിങ്ങ് മാളായ ഹയ്യാത്ത് പ്ലാസയില്‍ നാളെ രാവിലെ 10 മണി മുതല്‍ ആരംഭിക്കുന്ന 'വിങ്ങ്സ് ഓഫ് ഖത്തര്‍’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഫോട്ടൊ എക്സിബിഷന്‍ ശനി,ഞായര്‍ എന്നീ ദിവസങ്ങള്‍ വരെ ഉണ്ടായിരിക്കും.

എല്ലാദിവസവും രാവിലെ 10 മണിമുതല്‍ രാത്രി 10 മണിവരെ സന്ദര്‍ശകര്‍ക്ക് ഈ പ്രദര്‍ശം തികച്ചും സൌജന്യമായി ആസ്വദിക്കാവുന്നതാണ്.ഇത് തുടര്‍ച്ചയായ മൂന്നാമത്തെ പ്രാവശ്യമാണ് ഇത്തരത്തിലുള്ള ഫോട്ടൊ എക്സിബിഷന്‍ ദോഹാകൂട്ടം സംഘടിപ്പിക്കുന്നത്.

1 comment:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ക്യാമറച്ചില്ലുകള്‍ നെഞ്ചോട് ചേര്‍ത്തുവക്കുന്ന ഒരുപറ്റം ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍മാരുടെ ദോഹയിലെ കൂട്ടായ്മയായ ‘ദോഹാകൂട്ടം‘ സംഘടിപ്പിക്കുന്ന ഫോട്ടൊ എക്സിബിഷന്‍ നാളെ നടക്കും.