Thursday, July 15, 2010

വേള്‍ഡ് മലയാളി കൌണ്‍സില്‍ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.

ദോഹ:ഈ മാസം 29 മുതല്‍ 30 വരെ ദോഹയില്‍ നടക്കുന്ന വേള്‍ഡ് മലയാളി കൌണ്‍സില്‍ ആഗോള സമ്മേളനത്തിന്റെ വെബ്സൈറ്റ് ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി ദീപ ഗോപാലന്‍ വാധ്വ ഉദ്ഘാടനം ചെയ്തു.

സമ്മേളന വിശദാംശങ്ങളും റജിസ്ട്രേഷന്‍ സംബന്ധിച്ച കാര്യങ്ങളും മറ്റും അടങ്ങിയതാണ് വെബ്സൈറ്റ്. റമദ പ്ലാസ ഹോട്ടലില്‍ നടക്കുന്ന സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നാനൂറോളം പ്രതിനിധികളും കേന്ദ്ര, സംസ്ഥാന മന്ത്രിമാരും കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട കോളജുകളിലെ വിദ്യാര്‍ഥികളും പങ്കെടുക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

വിവിധ വിഷയങ്ങളില്‍ സെമിനാറുകളും വ്യവസായ, സാഹിത്യ, മാധ്യമ മേഖലകളെ ബന്ധപ്പെടുത്തിയുള്ള പരിപാടികളും ഉണ്ടായിരിക്കും.

1 comment:

Unknown said...

ഈ മാസം 29 മുതല്‍ 30 വരെ ദോഹയില്‍ നടക്കുന്ന വേള്‍ഡ് മലയാളി കൌണ്‍സില്‍ ആഗോള സമ്മേളനത്തിന്റെ വെബ്സൈറ്റ് ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി ദീപ ഗോപാലന്‍ വാധ്വ ഉദ്ഘാടനം ചെയ്തു.