Thursday, April 16, 2009

ഇന്ന് പോളിങ്ങ് ബൂത്ത് നാളെ മെഡിക്കല്‍ ബൂത്തിലേക്ക്

ദോഹ:ഖത്തറിലെ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷനും ഐ.എം.എ. ഖത്തര്‍ ചാപ്റ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പ് നാളെ സല്‍ത്താ ജദീദിലുള്ള അല്‍ ഇസ്തക്‌ലാല്‍ ബോയ്‌സ് സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.

ആരോഗ്യമന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ എന്നിവരുടെ സഹകരണത്തോടെ രാവിലെ ആരംഭിക്കുന്ന ക്യാമ്പ് രാത്രി വരെ ഉണ്ടായിരിക്കും.

പ്രമേഹം,രക്തസമ്മര്‍ദം,ആസ്ത്മ,അലര്‍ജി എന്നീ രോഗങ്ങള്‍ക്ക് വിദഗ്ധ പരിശോധനയുണ്ടാകുമന്നും, അര്‍ഹരായ രോഗികള്‍ക്ക് തുടര്‍ന്ന് ചികിത്സയ്ക്ക് സഹായം നല്‍കുവാന്‍ നൂറോളം ഡോക്ടര്‍മാരുടെ സേവനം ക്യാമ്പില്‍ ഉണ്ടാകും ഒപ്പം ആരോഗ്യബോധവത്കരണ ക്ലാസ്സുകളും നടത്തുമെന്നും അതൊടൊപ്പം പാവപ്പെട്ട രോഗികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡുകളും സൗജന്യമായി നല്‍കു‍മെന്നും സംഘാടകര്‍ അറീച്ചു.

അസോസിയേഷന്‍ സംഘടിപ്പിച്ച 'ശുചിത്വം, ആരോഗ്യം, സംരക്ഷണം' എന്ന ബോധവത്കരണ പരിപാടിയുടെ സമാപനത്തിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

ക്യാമ്പില്‍ 1100ലേറെ രോഗികള്‍ ഇതിനകം പേര്‍ റജിസ്റ്റര്‍ ചെയ്തുകഴിഞ്ഞിട്ടുണ്ട്. നൂറുകണക്കിന് വളണ്ടിയര്‍മാരാണ് ക്യാമ്പിന്റെ സഹായികളായി പ്രവര്‍ത്തികും.

ക്യാമ്പിനോടനുബന്ധിച്ച് പ്രബന്ധം, ചിത്രരചന എന്നിവയില്‍ മത്സരങ്ങളും ആരോഗ്യപ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്

2 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തറിലെ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷനും ഐ.എം.എ. ഖത്തര്‍ ചാപ്റ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പ് നാളെ സല്‍ത്താ ജദീദിലുള്ള അല്‍ ഇസ്തക്‌ലാല്‍ ബോയ്‌സ് സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.

പാവപ്പെട്ടവൻ said...

'ശുചിത്വം, ആരോഗ്യം, സംരക്ഷണം'
നമുക്ക് ഇന്ന് തീരെ നഷ്ടപ്പെട്ടത്‌