Thursday, September 30, 2010

എഫ്.സി.സി ഇന്റര്‍ സ്കൂള്‍ കോമ്പറ്റീഷന്‍ ഒക്ടോബര്‍ 15, 22 തീയതികളില്‍ .


ദോഹ: ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ (എഫ്.സി.സി) ഖത്തര്‍ കേരളീയം 2010 നോടനുബന്ധിച്ച് മലയാളികളായ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന കലാ സാഹിത്യ മല്‍സരങ്ങള്‍ ഒക്ടോബര്‍ 15, 22 തീയതികളില്‍ നടക്കും.

കളറിംഗ് (കിഡ്സ്: കെ.ജി, 1,2 ക്ളാസുകള്‍ ), പെയിന്റിംഗ്, കളറിംഗ് (സബ് ജൂനിയര്‍ ‍: 2,3&4 ക്ളാസുകള്‍ ‍), പെയിന്റിംഗ്, പാസേജ് റീഡിംഗ്, കവിതാ പാരായണം, മോണോ ആക്റ്റ് (ജൂനിയര്‍ : 5, 6 & 7 ക്ളാസുകള്‍ ), പെന്‍സില്‍ ഡ്രോയിംഗ്, മലയാളം പ്രസംഗം, പാസേജ് റീഡിംഗ്, കവിതാ പാരായണം കവിതാ രചന, മോണോആക്ട് (പ്രീ സിനിയര്‍ ‍: 8,9 &10 ക്ളാസുകള്‍ ), പെയിന്റിംഗ്, മലയാള പ്രസംഗം, കവിതാ പാരായണം, കവിതാ രചന, മോണോ ആക്റ്റ് (സീനിയര്‍ ‍: 11, 12 ക്ളാസുകള്‍ ) എന്നീ ഇനങ്ങളിലാണ് മല്‍സരം.

മല്‍സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ഒക്ടോബര്‍ 5ന് മുമ്പായി സ്കൂള്‍ മുഖേന പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. എഫ്.സി.സി ഓഫീസില്‍ നേരിട്ടും പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഫോണ്‍: 44436201. ഇ-മെയില്‍ ‍: fccdoha@gmail.com

1 comment:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ (എഫ്.സി.സി) ഖത്തര്‍ കേരളീയം 2010 നോടനുബന്ധിച്ച് മലയാളികളായ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന കലാ സാഹിത്യ മല്‍സരങ്ങള്‍ ഒക്ടോബര്‍ 15, 22 തീയതികളില്‍ നടക്കും.