Friday, September 24, 2010

ന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്റെ ബഹുജന സംഗമം ഇന്ന്


ദോഹ: ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ബഹുജന സംഗമം ഇന്ന് വൈകിട്ട് 6.15 ന് അല്‍ അറബി സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കും. സംഗമത്തില്‍ സമകാലിക രാഷ്ട്രീയ, സാമൂഹിക അവസ്ഥകള്‍ വിശകലനം ചെയ്ത് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി സംസാരിക്കും.

അസോസിയേഷന്‍ പ്രസിഡന്റ് വി.ടി അബ്ദുല്ലക്കോയ അധ്യക്ഷത വഹിക്കും. പരിപാടിയില്‍ സംബന്ധിക്കാനായി ഇന്നലെ ദോഹയിലെത്തിയ ഇദ്ദേഹം ഇന്ന് ഐ.വൈ.എ അംഗങ്ങളെ അഭിസംബോധന ചെയ്യും. രാവിലെ എട്ട് മണിക്ക് ഐ.വൈ.എ ഹാളിലാണ് പരിപാടി.

ശനിയാഴ്ച്ച വൈകിട്ട് 7.30 ന് അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അംഗങ്ങളുടെയും ഖാര്‍കൂനുകളുടെയും യോഗത്തിലും അമീര്‍ പങ്കെടുക്കുമെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു. ബഹുജന സംഗമത്തില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ക്കും സൗകര്യമുണ്ടായിരിക്കും.

1 comment:

Unknown said...

ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ബഹുജന സംഗമം ഇന്ന് വൈകിട്ട് 6.15 ന് അല്‍ അറബി സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കും. സംഗമത്തില്‍ സമകാലിക രാഷ്ട്രീയ, സാമൂഹിക അവസ്ഥകള്‍ വിശകലനം ചെയ്ത് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി സംസാരിക്കും.