Monday, October 4, 2010

ലാക്ഷേത്ര ഖത്തറിന്റെ ഉദ്ഘാടനം ഒക്ടോ‌മ്പര്‍ 15 ന്

ദോഹ. ഖത്തറിലെ വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇന്ത്യന്‍ സംഗീത നൃത്ത വാദ്യോപകരണ മേഖലകളില്‍ പരിശീലനം നല്‍കുന്ന കലാക്ഷേത്ര ഖത്തറിന്റെ ഉദ്ഘാടനം ഈ മാസം പതിനഞ്ചിന് ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാദ്വ നിര്‍വഹിക്കുമെന്ന് കലാക്ഷേത്ര അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഹിലാലിനടുത്ത് അല്‍ നുഐജയിലെ വിശാലമായ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന കലാക്ഷേത്ര കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം പ്രത്യേകം കോഴ്‌സുകള്‍ നടത്തുമെന്ന് സ്‌കൂളിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനീഷ് ബാബു പറഞ്ഞു.

തിയറിയും പ്രാക്ടിക്കലും ഒരുമിച്ച് പരിശീലിപ്പിക്കുന്ന കലാക്ഷേത്രയിലെ മുഴുവന്‍ അധ്യാപകരും അതത് മേഖലകളില്‍ മികവ് തെളിയിച്ചവരായിരിക്കും. വൈകുന്നേരം 4 മണി മുതല്‍ രാത്രി 9 മണി വരെയായിരിക്കും പരിശീലനം.

ഭരതനാട്യം, മോഹിനിയാട്ടം. കുച്ചുപ്പുടി, കര്‍ണാടിക്മ്യൂസിക്, തബല, മൃദംഗം, ജാസ്, ഗിത്താര്‍ ‍,വയലിന്‍ ‍, കീബോര്‍ഡ്,ഫ്‌ളൂട്ട്, കരാട്ടെ. യോഗ തുടങ്ങി വൈവിധ്യമാര്‍ന്ന കോഴ്‌സുകളാണ് കലാക്ഷേത്ര നടത്തുന്നത്. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ഥികളെ കൊണ്ടുവരുന്നതിന് ട്രാന്‍സ്‌പോര്‍ട് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കുട്ടികളെ സുരക്ഷിതത്വം ഉറപ്പുവരുത്തുവാന്‍ ആയമാരേയും ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. അനീഷ് ബാബുവിനും രമേശ് നമ്പ്യാര്‍ക്കും പുറമേ ജനറല്‍ മാനേജര്‍ ശ്രീജിത്ത് ഭാസ്‌കര്‍ , അഡ്മിനിസ്‌ട്രേറ്റര്‍ ബിജു എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

1 comment:

Unknown said...

ഖത്തറിലെ വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇന്ത്യന്‍ സംഗീത നൃത്ത വാദ്യോപകരണ മേഖലകളില്‍ പരിശീലനം നല്‍കുന്ന കലാക്ഷേത്ര ഖത്തറിന്റെ ഉദ്ഘാടനം ഈ മാസം പതിനഞ്ചിന് ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാദ്വ നിര്‍വഹിക്കുമെന്ന് കലാക്ഷേത്ര അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.