Monday, October 18, 2010

ത്തര്‍ ഇന്ത്യന്‍ ഇന്റര്‍ സ്‌കൂള്‍ ഖുറാന്‍ കോമ്പറ്റീഷന്‍ 29 ന്

ദോഹ: ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഇസ്‌ലാമിക് യൂത്ത് അസോസിയേഷന്‍ നടത്തുന്ന പതിനഞ്ചാമത് ഇന്റര്‍ സ്‌കൂള്‍ ഖുര്‍ആന്‍ മത്സരങ്ങള്‍ ഒക്‌ടോബര്‍ 29ന് നടക്കും. ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടക്കുന്ന മത്സരങ്ങളില്‍ സബ് ജൂനിയര്‍ , ജൂനിയര്‍ ‍, സീനിയര്‍ എന്നീ ഇനങ്ങളിലായി 400 ഓളം വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ പങ്കെടുക്കും.

'ഖുര്‍ആന്‍ മന:പാഠം, പാരായണം, വ്യാഖ്യാനം, പ്രസംഗം, ഖുര്‍ആനികാശയങ്ങള്‍ അടിസ്ഥാനമാക്കിയ ചിത്രരചന തുടങ്ങിയ മത്സരങ്ങള്‍ക്കു പുറമെ ക്വിസ് മത്സരവും നടക്കും. കൂടാതെ 'ഞാനറിയുന്ന ഇസ്‌ലാം' എന്ന തലക്കെട്ടില്‍ പ്രബന്ധ മത്സരവും ഉണ്ടാകും. ഉച്ചക്ക് 12 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങള്‍ രാത്രി 7:30ന് അവസാനിക്കും. ശേഷം നടക്കുന്ന സമാപന സെഷനില്‍ ഖത്തറിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.

മത്സര വിജയികള്‍ക്ക് കാഷ് അവാര്‍ഡ്, ട്രോഫികള്‍ , സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ വിതരണം ചെയ്യും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന സ്‌കൂളിനും റണ്ണേര്‍സ് അപ്പിനും ഐ.വൈ.എ. റോളിംഗ് ട്രോഫികള്‍ സമ്മാനിക്കും. കൂടാതെ റമദാനില്‍ യുവാക്കള്‍ക്കായി ഐ.വൈ.എ. നടത്തിയ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും പ്രസ്തുത പരിപാടിയില്‍വെച്ച് നടക്കും.

മത്സരങ്ങളുടെ നടത്തിപ്പിനായി കെ. മുഹമ്മദ് ശബീര്‍ ജനറല്‍ കണ്‍വീനറായും ഇന്‍തിസാര്‍ നഈം കണ്‍വീനറായും കമ്മറ്റി രൂപീകരിച്ചു. അബ്ദുല്ല പി. (പ്രോഗ്രാം), അബ്ദുശുകൂര്‍ (റെജിസ്‌ട്രേഷന്‍ ), ഷാനവാസ് ഖാലിദ് (ഫെസിലിറ്റീസ്), ഹനീഫ് കെ.ടി. (ഭക്ഷണം), നാസര്‍ കെ.കെ. (റിസപ്ഷന്‍ ), ആരിഫ് സലാം (ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ‍), നിസാര്‍ പി.വി. (ജഡ്ജസ്), നജാതുല്ല (സമ്മാനം) തുടങ്ങിയവരടങ്ങിയ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

1 comment:

Unknown said...

ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഇസ്‌ലാമിക് യൂത്ത് അസോസിയേഷന്‍ നടത്തുന്ന പതിനഞ്ചാമത് ഇന്റര്‍ സ്‌കൂള്‍ ഖുര്‍ആന്‍ മത്സരങ്ങള്‍ ഒക്‌ടോബര്‍ 29ന് നടക്കും. ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടക്കുന്ന മത്സരങ്ങളില്‍ സബ് ജൂനിയര്‍ , ജൂനിയര്‍ ‍, സീനിയര്‍ എന്നീ ഇനങ്ങളിലായി 400 ഓളം വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ പങ്കെടുക്കും.