Tuesday, October 19, 2010

ലാക്ഷേത്ര ഉദ്ഘാടനം ചെയ്തു

ദോഹ. ഖത്തറിലെ വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇന്ത്യന്‍ സംഗീത നൃത്ത വാദ്യോപകരണ മേഖലകളില്‍ പരിശീലനം നല്‍കുന്ന കലാക്ഷേത്ര ഖത്തര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പരിസരത്ത് നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ പ്രമുഖ സംഗീത സംവിധായകന്‍ സി. രാജാമണിയാണ് ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചത്.

ഹിലാലിനടുത്ത് അല്‍ നുഐജയിലെ വിശാലമായ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന കലാക്ഷേത്ര കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം പ്രത്യേകം ക്ലാസുകള്‍ ഉണ്ടാകും.തിയറിയും പ്രാക്ടിക്കലും ഒരുമിച്ച് പരിശീലിപ്പിക്കുന്ന കലാക്ഷേത്രയിലെ മുഴുവന്‍ അധ്യാപകരും അതാത് മേഖലകളില്‍ മികവ് പുലര്‍ത്തിയവരാണ്‍. വൈകുന്നേരം 4 മണി മുതല്‍ രാത്രി 9 മണി വരെയായിരിക്കും പരിശീലനം.

ഭരതനാട്യം, മോഹിനിയാട്ടം. കുച്ചുപ്പുടി, കര്‍ണാടിക്മ്യൂസിക്, തബല, മൃദംഗം, ജാസ്, ഗിത്താര്‍ ‍,വയലിന്‍ ‍, കീബോര്‍ഡ്,ഫ്‌ളൂട്ട്, കരാട്ടെ. യോഗ തുടങ്ങി വൈവിധ്യമാര്‍ന്ന കോഴ്‌സുകളിലാണ് കലാക്ഷേത്ര പരിശീലനം നല്‍കുന്നത്.

കലാക്ഷേത്ര പ്രിന്‍സിപ്പാള്‍ സാറാമ്മ ജേക്കബ് അധ്യക്ഷയായിരുന്നു. സി.ഇ.ഒ. രമേഷ് നമ്പ്യാര്‍, ജനറല്‍ മാനേജര്‍ ശ്രീജിത്ത് ഭാസ്‌കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എക്‌സിക്കുട്ടീവ് ഡയറക്ടര്‍ അനീഷ് ബാബു നന്ദി പ്രകാശിപ്പിച്ചു.

1 comment:

Unknown said...

ഖത്തറിലെ വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇന്ത്യന്‍ സംഗീത നൃത്ത വാദ്യോപകരണ മേഖലകളില്‍ പരിശീലനം നല്‍കുന്ന കലാക്ഷേത്ര ഖത്തര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പരിസരത്ത് നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ പ്രമുഖ സംഗീത സംവിധായകന്‍ സി. രാജാമണിയാണ് ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചത്.